നബിമാരുടെ പേരുകള്‍ കുട്ടികള്‍ക്ക് ഇടുന്നത് അനുവദനീയമാണ്. നബിമാരുടെ പേരിട്ട വ്യക്തിയെ ആക്ഷേപിക്കുമ്പോഴോ ചീത്ത വിളിക്കുമ്പോഴോ നബിമാരുടെ പേരുകള്‍ ഉപയോഗിക്കേണ്ടി വരുമല്ലോ എന്ന ചിന്തയില്‍ ചില പണ്ഡിതന്മാര്‍ അത് വെറുക്കപ്പെട്ടതാണ് എന്നു പറഞ്ഞിട്ടുണ്ട്. എങ്കിലും ആ അഭിപ്രായം പരിഗണനീയമല്ല. നബി -ﷺ- തന്റെ മകന് ഇബ്രാഹീം എന്നു പേരിട്ടിട്ടുണ്ട്. സ്വഹാബികളില്‍ ഒരാളുടെ കുട്ടിക്ക് നബി -ﷺ- യൂസുഫ് എന്ന് പേര് നല്‍കിയിട്ടുണ്ട്. നബിമാരുടെയും റസൂലുകളുടെയും പേരുകളില്‍ ഏറ്റവും നല്ല പേര് നമ്മുടെ റസൂലിന്റെ പേരാണ്; മുഹമ്മദ്‌ -ﷺ-. അവിടുന്നു തന്റെ പേരിടാന്‍ പ്രോത്സാഹിപ്പിച്ചിട്ടുമുണ്ട്. റസൂലുല്ല -ﷺ- കഴിഞ്ഞാല്‍ പിന്നീട് ഉലുല്‍ അസ്മില്‍ പെട്ട നബിമാരാണ് ഏറ്റവും ശ്രേഷ്ഠര്‍; ഇബ്രാഹീം, മൂസ, ഈസ, നൂഹ് -عَلَيْهِمُ السَّلَامُ-. പിന്നീട് മറ്റു നബിമാരുടെ പേരുകളും സ്വീകരിക്കാം.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment