ചോദ്യം: വെപ്പുപല്ല് ധരിച്ചവര്‍ വുദുവെടുക്കുന്ന സന്ദര്‍ഭത്തില്‍, വായ കൊപ്ലിക്കുന്നതിനായി പല്ല് ഊരി വെക്കേണ്ടതുണ്ടോ?
ഉത്തരം: ഒരാള്‍ വെപ്പ്പല്ല് ധരിച്ചിട്ടുണ്ടെങ്കില്‍ വുദുവെടുക്കുന്നതിനായി അത് ഊരി വെക്കേണ്ടതില്ലെന്നാണ് മനസ്സിലാകുന്നത്. കാരണം, ഇത്തരം കാര്യങ്ങള്‍ക്ക് മോതിരം പോലുള്ളവയോടാണ് സാദൃശ്യമുള്ളത്.
വുദുവെടുക്കുമ്പോള്‍ മോതിരം ഊരി വെക്കല്‍ നിര്‍ബന്ധമില്ല. എന്നാല്‍, മോതിരം (വിരലില്‍ വെള്ളം നനയുന്ന രൂപത്തില്‍) ചലിപ്പിക്കുന്നത് നല്ലതാണ്. എന്നാല്‍ അതും നിര്‍ബന്ധമുള്ളതല്ല. കാരണം നബി -ﷺ- മോതിരം ധരിച്ചിരുന്നു; പക്ഷേ അവിടുന്ന് വുദുവിന്റെ സന്ദര്‍ഭത്തില്‍ അത് ഊരി വെക്കാറുണ്ടായിരുന്നതായി സ്ഥിരപ്പെട്ടിട്ടില്ല.
വെപ്പുപല്ലുകള്‍ പോലെയുള്ളവയെക്കാള്‍ വെള്ളമെത്തുന്നത് തടയാന്‍ മോതിരങ്ങള്‍ക്ക് കഴിയും. ഇതിനെല്ലാം പുറമെ, വുദുവിന്റെ സന്ദര്‍ഭത്തില്‍ വെപ്പുപല്ല് ഊരിമാറ്റുകയെന്നതും, പിന്നീട് ധരിക്കുകയെന്നതുമൊക്കെ ചിലര്‍ക്ക് വളരെ പ്രയാസമുണ്ടാക്കുകയും ചെയ്തേക്കാം.
(മജ്മൂഉ ഫതാവ ഇബ്നി ഉഥൈമീന്‍: 11/140)