ചോദ്യം: വെള്ളം കുറച്ചേ ബാക്കിയുള്ളൂ. ഇത്തരം സന്ദര്‍ഭങ്ങളില്‍ ചിലര്‍ അതുപയോഗിച്ച് വിസര്‍ജ്യം വൃത്തിയാക്കും. പിന്നീട് വെള്ളമില്ലാത്തത് കൊണ്ട് വുദുവിന് ‘തയമ്മും’ ചെയ്യും. ഇത് അനുവദനീയമാണോ?


ഉത്തരം: അതെ. അവന് വെള്ളം കൊണ്ട് വിസര്‍ജ്യം വൃത്തിയാക്കിയതിന് ശേഷം പിന്നീട് ‘തയമ്മും’ ചെയ്യാവുന്നതാണ്. കാരണം, വിസര്‍ജ്യം വൃത്തിയാക്കാന്‍ തയമ്മും കൊണ്ട് സാധിക്കില്ല.

എന്നാല്‍, സാധിക്കുമെങ്കില്‍ അവന്‍ വിസര്‍ജ്യം വൃത്തിയാക്കുന്നതിന് ‘ഇസ്തിജ്മാര്‍’ (കല്ലു കൊണ്ടോ മറ്റോ വൃത്തിയാക്കല്‍) ചെയ്യട്ടെ; എന്നിട്ട് വുദുവിന് വേണ്ടി വെള്ളം ഉപയോഗിക്കുകയും ചെയ്യട്ടെ. ‘ഇസ്തിജ്മാര്‍’ ചെയ്യേണ്ടത് എങ്ങനെയാണെന്ന് അറിയുമെങ്കില്‍ അവന് കൂടുതല്‍ ഉത്തമം അതാണ്.

കല്ലോ, ടവലോ, മണ്ണോ ഉപയോഗിച്ച് മൂന്ന് തവണ നജസുള്ള ഭാഗത്ത് വൃത്തിയാക്കുക; ഇതാണ് ‘ഇസ്തിജ്മാര്‍’. അവിടെ വൃത്തിയായി കഴിഞ്ഞാല്‍ ബാക്കിയുള്ള വെള്ളം അവന് വുദുവെടുക്കാനും ഉപയോഗിക്കാം. അവന്റെ മുഖവും രണ്ട് കൈകളും കാലും കഴുകുകയും, തല തടവുകയും ചെയ്യാം. ഇതാണ് -സാധിക്കുമെങ്കില്‍- കൂടുതല്‍ ഉത്തമം.

(നൂറുന്‍ അലദ്ദര്‍ബ് – ഇബ്‌നു ബാസ്: 5/24)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment