ചോദ്യം: ഒരാള്‍ മസ്ജിദില്‍ ജമാഅതായി നിസ്കരിക്കവെ ഒന്നാം സ്വഫ്ഫിലാണ്. പെട്ടെന്ന് അയാളുടെ വുദു പോയി. എന്താണ് അയാള്‍ ചെയ്യേണ്ടത്? നിസ്കാരത്തില്‍ നിന്ന് പിന്തിരിഞ്ഞു പോകണോ? പിന്തിരിഞ്ഞു പോകുമ്പോള്‍ സ്വഫ്ഫിനു ഇടയിലൂടെ, (നിസ്കരിക്കുന്നവരുടെ മുന്നിലൂടെ) നടക്കാമോ? അങ്ങനെ നടന്നാല്‍ അത് അവരുടെ നിസ്കാരത്തെ മുറിക്കലല്ലേ?


ഉത്തരം: നിസ്കാരത്തിന് ഇടയില്‍ വുദു പോയാല്‍ അവന്‍ നിസ്കാരം മുറിക്കുകയും, ജമാഅതില്‍ നിന്ന് പിന്തിരിയുകയും വേണം. പിന്നീട് വുടുവെടുത്ത് നിസ്കാരം പുതുതായി ആരംഭിക്കുകയും ചെയ്യണം.

എന്നാല്‍ വുദു പോയതാണെന്ന സംശയമാണ് അയാള്‍ക്ക് ഉണ്ടായിട്ടുള്ളതെങ്കില്‍ അയാള്‍ നിസ്കാരത്തില്‍ നിന്ന് പിന്തിരിഞ്ഞു പോകേണ്ടതില്ല. അവന് നിസ്കാരത്തില്‍ തുടരാം.

നബി -ﷺ- യുടെ ഹദീസാണ് ഈ വിഷയത്തിലുള്ള തെളിവ്. അവിടുന്നു പറഞ്ഞു:

“(കീഴ്ശ്വാസം) പോകുന്നതിന്റെ ശബ്ദം കേള്‍ക്കുകയോ, മണം അനുഭവപ്പെടുകയോ ചെയ്യുന്നത് വരെ അവന്‍ (നിസ്കാരത്തില്‍ നിന്ന്) പിന്തിരിഞ്ഞു പോകരുത്.” (ബുഖാരി: 137, മുസ്‌ലിം: 361)

എന്നാല്‍ സ്വഫ്ഫില്‍ നിന്ന് പിന്തിരിഞ്ഞു പോകുമ്പോള്‍ അയാള്‍ മറ്റുള്ളവരുടെ നിസ്കാരം മുറിക്കുന്നില്ല.

(ലജ്നതുദ്ദാഇമ: 1/17290)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

1 Comment

  • Masha Allah.Allah bless the brothers who participated in the group and the Islamic scholars.

Leave a Comment