ചോദ്യം: വുദൂഅ് നബി -ﷺ- പഠിപ്പിച്ചതില്‍ അധികരിപ്പിക്കുന്നത് അനുവദനീയമല്ലെന്ന് ചില പണ്ഡിതന്മാര്‍ പറയുന്നത് കേട്ടു. ഉദാഹരണത്തിന്; കൈകള്‍ മുട്ടിനും മേലേക്ക് കയറ്റിക്കഴുകുക, അല്ലെങ്കില്‍ മൂന്ന് തവണയില്‍ കൂടുതല്‍ വുദുവിന്റെ അവയവങ്ങള്‍ കഴുകുക പോലുള്ളവ. എന്താണ് ശരി?
ഉത്തരം: വുദു ഒരു ഇബാദതാണ്. അല്ലാഹുവും റസൂലും -ﷺ- പഠിപ്പിച്ചതല്ലാതെ അതില്‍ നിര്‍വ്വഹിക്കാന്‍ പാടില്ല. മതപരമായ തെളിവുകളാണ് ഇത്തരം വിഷയങ്ങളിലുള്ള അടിസ്ഥാനം. സ്ഥിരപ്പെട്ടതല്ലാതെ മറ്റൊന്നും ഒരു മുസ്‌ലിം ഇത്തരം കാര്യങ്ങളില്‍ ചെയ്യരുത്.
വുദുവിന്റെ അവയവങ്ങള്‍ കഴുകുന്ന എണ്ണത്തിലോ, (തല) തടവുന്നതിന്റെ എണ്ണത്തിലോ നബി -ﷺ- യില്‍ നിന്ന് സ്ഥിരപ്പെട്ടതിനെക്കാള്‍ ആരെങ്കിലും അധികരിപ്പിക്കുകയോ, അവിടുന്ന് പഠിപ്പിച്ച അതിരുകളെക്കാള്‍ വര്‍ദ്ധിപ്പിക്കുകയോ ചെയ്താല്‍; അവന്‍ മതത്തില്‍ അതിരു കവിഞ്ഞതിലൂടെ തെറ്റു ചെയ്തിരിക്കുന്നു.
നബി -ﷺ- യില്‍ നിന്ന് സ്ഥിരപ്പെട്ടതിനെക്കാള്‍ അധികരിപ്പിക്കുന്നത് തെറ്റാണ്. എങ്കിലും അവന്റെ വുദൂഅ് സ്വീകാര്യമാണ്; അത് പരിപൂര്‍ണമല്ലെങ്കിലും. വുദൂഅ് പരിപൂര്‍ണമാക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നെങ്കില്‍ നബി -ﷺ- പഠിപ്പിച്ചതില്‍ അവന്‍ ഒന്നും അധികരിപ്പിക്കാതിരിക്കട്ടെ.
അതിനാല്‍ വുദുവെടുക്കുന്നവര്‍ നബി -ﷺ- പഠിപ്പിച്ചതു പോലെ, വുദുവിന്റെ അവയങ്ങള്‍ കഴുകുക. ഒരു കോരല്‍ കൊണ്ട് വുദുവിന്റെ അവയവം കഴുകാന്‍ മതിയായ വെള്ളം ലഭിച്ചില്ലെങ്കില്‍ അവന് ഒരിക്കല്‍ കൂടി വെള്ളം കോരുന്നതില്‍ തെറ്റില്ല.
(ലജ്നതുദ്ദാഇമ: 8/6320)