വിസർജന സ്ഥലത്തേക്ക് പ്രവേശിക്കുമ്പോൾ ഇടതു കാൽ ആദ്യം വെക്കുന്നത് മുസ്തഹബ്ബ് (പ്രോത്സാഹനീയം) ആണ്. അവിടെ നിന്ന് പുറത്തു വരുമ്പോൾ വലതു കാൽ ആദ്യം പുറത്തേക്ക് വെക്കുന്നതും ഇതു പോലെ തന്നെ. നാല് മദ്ഹബുകളും പൊതുവെ ഇക്കാര്യത്തിൽ യോജിച്ചിരിക്കുന്നു. [1] പൊതുവെ പണ്ഡിതന്മാരുടെ ഏകാഭിപ്രായം ഇക്കാര്യത്തിൽ ഉള്ളതായി ഇമാം നവവി -رَحِمَهُ اللَّهُ- രേഖപ്പെടുത്തിയിട്ടുണ്ട്. [2]
ഇസ്ലാമിലെ നിയമങ്ങളിലെ പൊതുരൂപമാണ് ഈ അഭിപ്രായത്തിനുള്ള തെളിവ്. ഇടതും വലതും ഒരു പോലെ ഉപയോഗിക്കാവുന്ന കാര്യങ്ങളിൽ നല്ല കാര്യങ്ങൾക്ക് വലതും, മോശം കാര്യങ്ങൾക്ക് ഇടതും ആദ്യം ഉപയോഗിക്കുക എന്നത് പൊതു അടിസ്ഥാനമാണ്. വുദുവിലും ജനാബത്തിൽ നിന്നുള്ള കുളിയിലും മറ്റുമെല്ലാം ഇക്കാര്യം കാണാൻ കഴിയും. ഇവിടെയും ഇതേ നിയമമാണ് ബാധകമായിട്ടുള്ളത്.
[1] الحنفية: البحر الرائق لابن نجيم: 1/256، حاشية ابن عابدين: 1/345.
المالكية: مواهب الجليل للحطاب: 1/392، التاج والإكليل للمواق: 1/278.
الشافعية: روضة الطالبين للنووي: 1/66، المجموع للنووي: 2/75.
الحنابلة: كشاف القناع للبهوتي: 1/59، وينظر: المغني لابن قدامة: 1/124.
[2] المجموع: 2/77.