വെള്ളം

നജസായ വെള്ളം എന്തിനെങ്കിലും ഉപയോഗപ്പെടുത്താമോ?

നജസായ എന്തെങ്കിലും വസ്തു കലർന്നതിനാൽ വെള്ളത്തിൻ്റെ നിറമോ മണമോ രുചിയോ മാറിയാൽ ആ വെള്ളം നജസാകുമെന്നതിൽ പണ്ഡിതന്മാർക്ക് ഏകാഭിപ്രായമാണുള്ളത്. വെള്ളം എത്ര കൂടുതലുണ്ടെങ്കിലും കുറവാണെങ്കിലും, ഒഴുകുന്നതോ കെട്ടിക്കിടക്കുന്നതോ ആണെങ്കിലും, ചെറുതോ വലുതോ ആയ മാറ്റമാണെങ്കിലുമെല്ലാം ആ വെള്ളം നജസ് തന്നെ.

ശുദ്ധീകരിക്കാൻ ആ വെള്ളം തീർത്തും ഉപയോഗിക്കാൻ പാടില്ല. ഭക്ഷണം ഉണ്ടാക്കുന്നതിനോ കുടിക്കുന്നതിനോ അത് എടുക്കാനും അനുവാദമില്ല; അനിവാര്യ സാഹചര്യത്തിലല്ലാതെ. ഉദാഹരണത്തിന് ദാഹം കാരണത്താൽ മരിക്കുമെന്ന് ഭയന്നാലോ മറ്റോ. എന്നാൽ ശുദ്ധീകരണത്തിന് അത് ഉപയോഗിക്കാനേ പാടില്ല.

എന്നാൽ മൃഗങ്ങൾക്ക് കുടിക്കാൻ ആ വെള്ളം നൽകാവുന്നതാണ്. -നിസ്കരിക്കുന്ന സ്ഥലമല്ലെങ്കിൽ- മണ്ണ് നനച്ചിടാനും ഈ വെള്ളം ഉപയോഗപ്പെടുത്താം. നിസ്കരിക്കുന്ന സ്ഥലത്ത് ഈ വെള്ളം തളിക്കാൻ പാടില്ല. കാരണം നിസ്കരിക്കുന്ന സ്ഥലം വൃത്തിയുള്ളതാവുക എന്നത് നിസ്കാരം ശരിയാകാനുള്ള നിബന്ധനയാണ്.

മരങ്ങൾ നനക്കാനും മറ്റും നജസായ വെള്ളം ഉപയോഗിക്കാമോ എന്നതിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്. ബഹുഭൂരിപക്ഷത്തിൻ്റെയും അഭിപ്രായം അത് അനുവദനീയമാണെന്നാണ്. ഹനഫീ മാലികീ ശാഫിഈ മദ്‌ഹബുകൾ ഈ അഭിപ്രായത്തിലാണ്. ഹമ്പലീ മദ്‌ഹബിലെ ചില പണ്ഡിതന്മാർക്കും ഈ അഭിപ്രായം തന്നെ. ഇത്തരം വൃക്ഷങ്ങളിൽ നിന്ന് ലഭിക്കുന്ന പഴങ്ങളും അതിൻ്റെ ഇലകളും കൊമ്പുകളുമെല്ലാം ഉപയോഗപ്പെടുത്താവുന്നതാണ്. (ഇഅ്ലാമുൽ മുവഖ്ഖിഈൻ/ഇബ്നുൽ ഖയ്യിം: 1/298)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

നിങ്ങളുടെ നിര്‍ദേശങ്ങള്‍ പങ്കുവെക്കൂ: