6. വുദു

വുദൂഇൽ കൈവിരലുകൾ കഴുകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്താണ്?

വുദൂഅ് ചെയ്യുമ്പോൾ കൈവിരലുകൾ കഴുകുമ്പോള്‍ തഖ്ലീല്‍ ചെയ്യണം. ഒരു വസ്തുവിനെ മറ്റൊരു വസ്തുവിന്റെ ഇടയിലേക്ക് (മധ്യത്തിലേക്ക്) പ്രവേശിപ്പിക്കുന്നതിനാണ് ഭാഷാപരമായി ‘തഖ്‌ലീൽ’ എന്ന് പറയുന്നത്. ഇവിടെ അതിന്റെ അർത്ഥം ഒരു കൈയിലെ വിരലുകൾ മറ്റേ കൈയിലെ വിരലുകൾക്കിടയിലേക്ക് പ്രവേശിപ്പിച്ച് പരസ്പരം കോർക്കുക എന്നാണ്. 

കൈവിരലുകൾക്കിടയിലേക്കും കാൽവിരലുകൾക്കിടയിലേക്കും വെള്ളം എത്തുന്നതിന് തഖ്‌ലീൽ ചെയ്യൽ അനിവാര്യമാണെങ്കിൽ -അതായത് തഖ്‌ലീൽ ചെയ്യാതെ തൊലിപ്പുറത്തേക്ക് വെള്ളം എത്തിച്ചേരില്ല എങ്കിൽ- മേല്‍ പറഞ്ഞ രൂപത്തില്‍ കൈവിരലുകള്‍ കോര്‍ത്തു കൊണ്ട് തഖ്ലീല്‍ ചെയ്യൽ നിർബന്ധമാണ്. എന്നാൽ തഖ്‌ലീൽ ചെയ്യാതെ തന്നെ സാധാരണ നിലയിൽ വെള്ളം എത്തിച്ചേരുമെങ്കിൽ അപ്രകാരം ചെയ്യുന്നത് സുന്നത്തുമാണ്. ഭൂരിപക്ഷം പണ്ഡിതന്മാരുടെയും (ഹനഫീ, ശാഫിഈ, ഹമ്പലീ മദ്ഹബുകളുടെ) വീക്ഷണമാണിത്. 

ഈ പറഞ്ഞതിനുള്ള തെളിവ് അല്ലാഹുവിന്റെ വചനമാണ്. അല്ലാഹു പറയുന്നു:

يَا أَيُّهَا الَّذِينَ آمَنُوا إِذَا قُمْتُمْ إِلَى الصَّلَاةِ فَاغْسِلُوا وُجُوهَكُمْ وَأَيْدِيَكُمْ إِلَى الْمَرَافِقِ وَامْسَحُوا بِرُؤُوسِكُمْ وَأَرْجُلَكُمْ إِلَى الْكَعْبَيْنِ

“സത്യവിശ്വാസികളേ, നിങ്ങൾ നിസ്കാരത്തിന് ഒരുങ്ങിയാൽ നിങ്ങളുടെ മുഖങ്ങളും, കൈകൾ മുട്ടുവരെയും കഴുകുകയും, നിങ്ങളുടെ തല തടവുകയും, കാലുകൾ ഞെരിയാണിവരെ കഴുകുകയും ചെയ്യുക.” (മാഇദ: 6)

ഈ ആയത്തിൽ അല്ലാഹു കഴുകുവാനാണ് പൊതുവായി കൽപ്പിച്ചിട്ടുള്ളത്. തൊലിപ്പുറത്തേക്ക് വെള്ളം എത്തുന്നതോടെ കഴുകുക എന്ന നിർദ്ദേശം പൂർത്തിയാകുന്നു; അതിന് തഖ്‌ലീൽ അനിവാര്യമായി വരുന്നില്ല. അതിനാൽ വെള്ളം എത്തുമെങ്കിൽ തഖ്‌ലീൽ നിർബന്ധമല്ല എന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം.

قلتُ: يا رسولَ الله، أخبِرني عن الوضوءِ، قال: «أسبِغِ الوضوءَ، وخَلِّلْ بين الأصابِعِ، وبالِغْ في الاستنشاقِ إلَّا أن تكونَ صائمًا»

ലഖീത്വ് ബിൻ സ്വബിറ നിവേദനം: ഞാൻ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ! എനിക്ക് വുദൂഇനെക്കുറിച്ച് പറഞ്ഞുതന്നാലും. അവിടുന്ന് പറഞ്ഞു: ‘നീ വുദൂഅ് പൂർണ്ണമായി ചെയ്യുക, വിരലുകൾക്കിടയിൽ തഖ്‌ലീൽ ചെയ്യുക, നോമ്പുകാരനല്ലെങ്കിൽ മൂക്കിൽ ശക്വെതിയായി വെള്ളം  കയറ്റി ചീറ്റുക.” (അബൂദാവൂദ്: 142, തിര്‍മിദി: 788, നാസാഈ: 87, ഇബ്‌നുമാജഃ: 407)

<

p style=”direction: rtl; text-align: right;”>

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: