വുദൂഅ് ചെയ്യുമ്പോൾ കട്ടികൂടിയ താടിയുള്ളവർ താടിയുടെ ഉള്ളിലേക്ക് വിരലുകൾ കടത്തി വെള്ളമെത്തിക്കുന്നത് (തഖ്‌ലീൽ ചെയ്യൽ) സുന്നത്താണ്. ഭൂരിപക്ഷം പണ്ഡിതന്മാരുടെയും ഹനഫീ, ശാഫിഈ, ഹമ്പലീ മദ്ഹബുകളുടെ അഭിപ്രായവും, മാലികീ മദ്ഹബിലെ ഒരു വീക്ഷണവും ഇതാണ്. [1]
സ്വഹാബികളുടെ മാതൃകയിൽ നിന്നുള്ള തെളിവുകൾ:
«عَنْ نَافِعٍ، عَنِ ابْنِ عُمَرَ: أَنَّهُ كَانَ يُخَلِّلُ لِحْيَتَهُ»
നാഫിഅ് -رَحِمَهُ اللَّهُ- നിവേദനം: “ഇബ്‌നു ഉമർ -رَضِيَ اللَّهُ عَنْهُ- തന്റെ താടി തഖ്‌ലീൽ ചെയ്യാറുണ്ടായിരുന്നു.” (ഇബ്‌നു അബീ ശൈബ: 100)
«عَنْ أَبِي حَمْزَةَ، قَالَ: رَأَيْتُ ابْنَ عَبَّاسٍ يُخَلِّلُ لِحْيَتَهُ إِذَا تَوَضَّأَ»
അബൂ ഹംസ -رَحِمَهُ اللَّهُ- പറയുന്നു: “ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُ- വുദൂഅ് ചെയ്യുമ്പോൾ തന്റെ താടി തഖ്‌ലീൽ ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്.” (ഇബ്‌നു അബീ ശൈബ: 99)
<
p style=”direction: rtl; text-align: right;”>[1] «المبسوط» للسرخسي (1/ 8)، «المجموع» للنووي (1/ 376)، «كشاف القناع» للبهوتي (1/ 96).
