6. വുദു

തലപ്പാവിന്മേൽ തടവുന്നതിന് സമയപരിധി (മുദ്ദത്) നിശ്ചയിക്കപ്പെട്ടിട്ടുണ്ടോ?

ഖുഫ്ഫയിന്മേൽ തടവുന്നതുപോലെ (താമസക്കാരന് ഒരു ദിവസവും രാത്രിയും, യാത്രക്കാരന് മൂന്ന് ദിവസവും രാത്രിയും) തലപ്പാവിന്മേൽ തടവുന്നതിന് പ്രത്യേക സമയപരിധി നിശ്ചയിക്കപ്പെട്ടിട്ടില്ല. ശൈഖ് ഇബ്‌നു ഉഥൈമീൻ -رَحِمَهُ اللَّهُ- യുടെ വീക്ഷണം അതാണ്‌.

കാരണം: തലപ്പാവ് തടവുന്നതിനു സമയപരിധി നിശ്ചയിക്കാന്‍ പ്രമാണങ്ങളിൽ യാതൊരു തെളിവുമില്ല. ഖുഫ്ഫയിന്മേൽ തടവുന്നതിനോട് ഇതിനെ താരതമ്യം ചെയ്യുന്നത് ശരിയുമല്ല.

ശൈഖ് ഇബ്‌നു ഉഥൈമീൻ -رَحِمَهُ اللَّهُ- വിശദീകരിക്കുന്നു: “തലപ്പാവിന്മേൽ തടവുന്നതിന് സമയപരിധി നിബന്ധനയില്ല. കാരണം നബി -ﷺ- ഇതിന് സമയപരിധി നിശ്ചയിച്ചതായി സ്ഥിരപ്പെട്ടിട്ടില്ല. മാത്രമല്ല, തലപ്പാവ് ധരിച്ചിരിക്കുന്ന അവയവത്തിന്റെ ശുദ്ധീകരണം ഖുഫ്ഫ ധരിച്ചിരിക്കുന്ന അവയവത്തേക്കാൾ ലഘുവായതാണ്. അതിനാൽ ഇതിനെ അതിനോട് സാദൃശ്യപ്പെടുത്താൻ കഴിയില്ല. അതിനാൽ തലയിൽ തലപ്പാവുണ്ടെങ്കിൽ തടവാവുന്നതാണ്, ഇല്ലെങ്കിൽ തല തന്നെയും തടവുക; അതിന് സമയപരിധിയില്ല എന്നതില്‍ യാതൊരു സംശയവുമില്ല. എങ്കിലും ഒരാള്‍ സൂക്ഷ്മത പാലിച്ചുകൊണ്ട് തലപ്പാവ് ത്വഹാറത്തോടു കൂടി ധരിക്കുകയും ഖുഫ്ഫയുടെ സമയപരിധി കണക്കാക്കുകയും ചെയ്താൽ അത് നല്ലതാണ്.” [1]


കുറിപ്പുകൾ:

[1] മജ്മൂഉ ഫതാവാ വറസാഇൽ ഇബ്‌നു ഉഥൈമീൻ (11/170).

<

p style=”font-size:12px; color:#64748b; border-top:1px solid #e2e8f0; padding-top:8px;”>അവലംബം: https://dorar.net/feqhia/281

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: