മൂക്കിൽ വെള്ളം കയറ്റുന്നതിന് മുൻപ് വായിൽ വെള്ളം കയറ്റി കൊപ്ലിക്കുന്നതാണ് സുന്നത്ത്. ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം ഇതാകുന്നു. [1]

عَنْ عَبْدِ اللَّهِ بْنِ زَيْدٍ رَضِيَ اللَّهُ عَنْهُ -فِي وَصْفِ وُضُوءِ النَّبِيِّ -ﷺ-، وَفِيهِ-: «فَمَضْمَضَ، وَاسْتَنْشَقَ، وَاسْتَنْثَرَ ثَلَاثًا بِثَلَاثِ غَرَفَاتٍ مِنْ مَاءٍ»

വുദൂഅ് വിശദീകരിക്കുന്ന അബ്ദുല്ലാഹി ബ്നു സൈദ് -رَضِيَ اللَّهُ عَنْهُ- വിന്റെ ഹദീഥിൽ നബി -ﷺ- യുടെ വുദൂഅ് വിവരിക്കവെ അദ്ദേഹം പറഞ്ഞു: “ശേഷം നബി -ﷺ- വായിൽ വെള്ളം കൊപ്ലിക്കുകയും, മൂക്കിൽ വെള്ളം കയറ്റുകയും, അത് ചീറ്റിക്കളയുകയും ചെയ്തു. ഇതെല്ലാം മൂന്ന് തവണ, വെള്ളം മൂന്നു കോരലുകൾ എടുത്തു കൊണ്ടാണ് നബി -ﷺ- നിർവ്വഹിച്ചത്.” (ബുഖാരി: 192, മുസ്‌ലിം: 235)

[1]  بدائع الصنائع للكاساني (1/ 21)، الخرشي (1/ 138)، المغني لابن قدامة (1/ 84)، المجموع للنووي: (1/400)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: