അവർക്ക് അവരുടെ റബ്ബിങ്കലുള്ള പ്രതിഫലം താഴ്ഭാഗത്തു കൂടി അരുവികൾ ഒഴുകുന്ന, സ്ഥിരവാസത്തിനുള്ള സ്വർഗത്തോപ്പുകളാകുന്നു. അവരതിൽ എന്നെന്നും നിത്യവാസികളായിരിക്കും. അല്ലാഹു അവരെ പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവർ അവനെ പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. ഏതൊരുവൻ തന്റെ റബ്ബിനെ ഭയപ്പെട്ടുവോ അവന്നുള്ളതാകുന്നു അത് (ഈ പ്രതിഫലം).
ثَوَابُهُمْ عِنْدَ رَبِّهِمْ سُبْحَانَهُ وَتَعَالَى جَنَاتٌ تَجْرِي الأَنْهَارُ مِنْ تَحْتِ قُصُورِهَا وَأَشْجَارِهَا، مَاكِثِينَ فِيهَا أَبَدًا، رَضِيَ اللَّهُ عَنْهُمْ لِمَا آمَنُوا بِهِ وَأَطَاعُوهُ، وَرَضُوا عَنْهُ لِمَا نَالَهُمْ مِنْ رَحْمَتِهِ، هَذِهِ الرَّحْمَةُ يَنَالُهَا مَنْ خَافَ رَبَّهُ، فَامْتَثَلَ أَمْرَهُ، وَاجْتَنَبَ نَهْيَهُ.
അവരുടെ രക്ഷിതാവായ അല്ലാഹുവിന്റെ പക്കൽ അവർക്കുള്ള പ്രതിഫലം സ്വർഗത്തോപ്പുകളാകുന്നു; കൊട്ടാരങ്ങളുടെയും വൃക്ഷങ്ങളുടെയും താഴ്ഭാഗത്തു കൂടി അരുവികൾ ഒഴുകി കൊണ്ടിരിക്കുന്ന സ്വർഗത്തോപ്പുകൾ! അതിലവർ ശാശ്വതരായി വസിക്കുന്നതായിരിക്കും.
അല്ലാഹുവിൽ വിശ്വസിക്കുകയും അവന്റെ കൽപ്പനകൾ അനുസരിക്കുകയും ചെയ്തതിനാൽ അല്ലാഹു അവരെ തൃപ്തിപ്പെട്ടിരിക്കുന്നു. അല്ലാഹുവിന്റെ കാരുണ്യത്തിൽ നിന്ന് തങ്ങൾക്ക് ലഭിച്ചതിൽ അവർ അല്ലാഹുവിനെയും തൃപ്തിപ്പെട്ടിരിക്കുന്നു.
അല്ലാഹുവിന്റെ ഈ കാരുണ്യം അവനെ ഭയപ്പെടുകയും, അവന്റെ കൽപ്പനകൾ പ്രാവർത്തികമാക്കുകയും, അവന്റെ വിലക്കുകളിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്യുന്നവർക്ക് ലഭിക്കുന്നതായിരിക്കും.