4
وَمَا تَفَرَّقَ الَّذِينَ أُوتُوا الْكِتَابَ إِلَّا مِن بَعْدِ مَا جَاءَتْهُمُ الْبَيِّنَةُ ﴿٤﴾

വേദം നൽകപ്പെട്ടവർ അവർക്ക് വ്യക്തമായ തെളിവ് വന്നു കിട്ടിയതിന് ശേഷമല്ലാതെ ഭിന്നിച്ചിട്ടില്ല.

തഫ്സീർ മുഖ്തസ്വർ :

وَمَا اخْتَلَفَ اليَهُودُ الذِّينَ أُعْطُوا التَّوْرَاةَ، وَالنَّصَارَى الذِّينَ أُعْطُوا الإِنْجِيلَ، إِلَّا مِنْ بَعْدِ مَا بَعَثَ اللَّهُ نَبِيَّهُ إِلَيْهِمْ، فَمِنْهُمْ مَنْ أَسْلَمَ، وَمِنْهُمْ مَنْ تَمَادَى فِي كُفْرِهِ مَعَ عِلْمِهِ بِصِدْقِ نَبِيِّهِ.

തൗറാത്ത് നൽകപ്പെട്ട യഹൂദരും, ഇഞ്ചീൽ നൽകപ്പെട്ട നസ്വാറാക്കളും ഭിന്നിച്ചത് അല്ലാഹു അവരിലേക്ക് ദൂതന്മാരെ നിയോഗിച്ചതിന് ശേഷം മാത്രമാണ്. അവരുടെ കൂട്ടത്തിൽ ചിലർ മുസ്ലിംകളായി. മറ്റു ചിലർ തങ്ങളിലേക്ക് നിയോഗിക്കപ്പെട്ട നബിയുടെ സത്യസന്ധത വ്യക്തമായി ബോധ്യപ്പെട്ടിട്ടും തങ്ങളുടെ നിഷേധത്തിൽ ഉറച്ചു നിൽക്കുകയും ചെയ്തു.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: