6
إِنَّ الَّذِينَ كَفَرُوا مِنْ أَهْلِ الْكِتَابِ وَالْمُشْرِكِينَ فِي نَارِ جَهَنَّمَ خَالِدِينَ فِيهَا ۚ أُولَـٰئِكَ هُمْ شَرُّ الْبَرِيَّةِ ﴿٦﴾

തീർച്ചയായും വേദക്കാരിലും മുശ്രിക്കുകളിലും പെട്ട (ഇസ്ലാമിനെ) നിഷേധിച്ചവർ നരകാഗ്നിയിലാകുന്നു. അവരതിൽ നിത്യവാസികളായിരിക്കും. അക്കൂട്ടർ തന്നെയാകുന്നു സൃഷ്ടികളിൽ മോശപ്പെട്ടവർ.

തഫ്സീർ മുഖ്തസ്വർ :

إِنَّ الذِّينَ كَفَرُوا -مِنَ اليَهُودِ وَالنَّصَارَى وَمِنَ المُشْرِكِينَ- يَدْخُلُونَ يَوْمَ القِيَامَةِ فِي جَهَنَّمَ مَاكِثِينَ فِيهَا أَبَدًا، أُولَئِكَ هُمْ شَرُّ الخَلِيقَةِ؛ لِكُفْرِهِمْ بِاللَّهِ، وَتَكْذِيبِهِمْ رَسُولَهُ.

തീർച്ചയായും യഹൂദ-നസ്വാറാക്കളിലും ബഹുദൈവാരാധകരിലും പെട്ട, (ഇസ്ലാമിനെ) നിഷേധിച്ചവർ അന്ത്യനാളിൽ നരകാഗ്നിയിൽ പ്രവേശിക്കുകയും, അതിൽ ശാശ്വതരായി വസിക്കുകയും ചെയ്യുന്നതാണ്. അല്ലാഹുവിനെ നിഷേധിക്കുകയും, അവന്റെ ദൂതനെ കളവാക്കുകയും ചെയ്തതിനാൽ അവർ തന്നെയാകുന്നു സൃഷ്ടികളിൽ ഏറ്റവും മോശപ്പെട്ടവർ.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: