3
فِيهَا كُتُبٌ قَيِّمَةٌ ﴿٣﴾
അവയിൽ (ഏടുകളിൽ) നേരായ രേഖകളാണുള്ളത്.
തഫ്സീർ മുഖ്തസ്വർ :
فِي تِلْكَ الصُّحُفِ أَخْبَارُ صِدْقٍ وَأَحْكَامُ عَدْلٍ، تُرْشِدُ النَّاسَ إِلَى مَا فِيهِ صَلَاحُهُمْ وَرُشْدُهُمْ.
ആ ഏടുകളിൽ സത്യസന്ധമായ വൃത്താന്തങ്ങളും, നീതിപൂർവ്വകമായ വിധിവിലക്കുകളുമാണ് ഉള്ളത്. അവ മനുഷ്യരെ അവർക്ക് പ്രയോജനകരമായതിലേക്കും സന്മാർഗത്തിലേക്കും നയിക്കുന്നു.