2
رَسُولٌ مِّنَ اللَّـهِ يَتْلُو صُحُفًا مُّطَهَّرَةً ﴿٢﴾

അതായത് പരിശുദ്ധമാക്കപ്പെട്ട ഏടുകൾ പാരായണം ചെയ്തു കേൾപ്പിക്കുന്ന, അല്ലാഹുവിങ്കൽ നിന്നുള്ള ഒരു റസൂൽ (വരുന്നതു വരെ).

തഫ്സീർ മുഖ്തസ്വർ :

هَذَا البُرْهَانُ الوَاضِحُ وَالحُجَّةُ الجَلِيَّةُ هُوَ رَسُولٌ مِنْ عِنْدِ اللَّهِ بَعَثَهُ يَقْرَأُ صُحُفًا مُطَهَّرَةً لَا يَمَسُّهَا إِلَّا المُطَهَّرُونَ.

അല്ലാഹുവിങ്കൽ നിന്നുള്ള, അവൻ നിയോഗിക്കുന്ന ഒരു ദൂതനാകുന്നു ആ വ്യക്തമായ തെളിവും സുശക്തമായ പ്രമാണവും. അദ്ദേഹം പരിശുദ്ധമാക്കപ്പെട്ട ഏടുകൾ പാരായണം ചെയ്യുന്നതായിരിക്കും. ശുദ്ധിയുള്ളവർ മാത്രം സ്പർശിക്കുന്ന ഏടുകളത്രെ അവ.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: