4
الَّذِي أَطْعَمَهُم مِّن جُوعٍ وَآمَنَهُم مِّنْ خَوْفٍ ﴿٤﴾

അതായത് അവർക്ക് വിശപ്പിന്ന് ആഹാരം നല്കുകയും, ഭയത്തിന് പകരം സമാധാനം നല്കുകയും ചെയ്തവനെ;

തഫ്സീർ മുഖ്തസ്വർ :

الذِّي أَطْعَمَهُمْ مِنْ جُوعٍ، وَآمَنَهُمْ مِنْ خَوْفٍ؛ بِمَا وَضَعَ فِي قُلُوبِ العَرَبِ مِنْ تَعْظِيمِ الحَرَمِ، وَتَعْظِيمِ سُكَّانِهِ.

അവർക്ക് വിശപ്പിന്ന് ആഹാരം നൽകുകയും, ഭയം നീക്കി നിർഭയത്വം നൽകുകയും ചെയ്തവനായ അല്ലാഹുവിനെ മാത്രം അവർ ആരാധിക്കട്ടെ. കാരണം അറബികളുടെ മനസ്സിൽ പരിശുദ്ധ കഅ്ബയോടുള്ള ആദരവും അതിന്റെ ചുറ്റുപാടും താമസിക്കുന്ന ഖുറൈഷികളോട് ബഹുമാനവും അല്ലാഹു നിശ്ചയിച്ചത് കാരണമാണ് അവർക്ക് ഈ അനുഗ്രഹം ലഭിച്ചത്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: