3
فَلْيَعْبُدُوا رَبَّ هَـٰذَا الْبَيْتِ ﴿٣﴾

ഈ ഭവനത്തിന്റെ (കഅ്ബയുടെ) റബ്ബിനെ മാത്രം അവർ ആരാധിക്കട്ടെ.

തഫ്സീർ മുഖ്തസ്വർ :

فَلْيَعْبُدُوا اللَّهَ رَبَّ هَذَا البَيْتِ الحَرَامِ وَحْدَهُ، الذِّي يَسَّرَ لَهُمْ هَذِهِ الرِّحْلَةَ، وَلَا يُشْرِكُوا بِهِ أَحَدًا.

ആവർക്ക് ഈ യാത്ര എളുപ്പമാക്കി നൽകിയ, പരിശുദ്ധമായ ഈ ഭവനത്തിന്റെ (കഅ്ബയുടെ) രക്ഷിതാവായ അല്ലാഹുവിനെ മാത്രം അവർ ആരാധിക്കട്ടെ; അവനുള്ള ആരാധനയിൽ ഒരാളെയും അവർ പങ്കു ചേർക്കാതിരിക്കുകയും ചെയ്യട്ടെ.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: