2
أَلَمْ يَجْعَلْ كَيْدَهُمْ فِي تَضْلِيلٍ ﴿٢﴾

അവരുടെ തന്ത്രം അവൻ പിഴവിലാക്കിയില്ലേ?

തഫ്സീർ മുഖ്തസ്വർ :

لَقَدْ جَعَلَ اللَّهُ تَدْبِيرَهُمْ السَّيِئَ لِهَدْمِهَا فِي ضَيَاعٍ، فَمَا نَالُوا مَا تَمَنَّوْهُ مِنْ صَرْفِ النَّاسِ عَنِ الكَعْبَةِ، وَمَا نَالُوا مِنْهَا شَيْئًا.

കഅ്ബ തകർക്കാൻ വേണ്ടി അവർ മെനഞ്ഞ കുതന്ത്രം അല്ലാഹു വൃഥാവിലാക്കി. കഅ്ബയിൽ നിന്ന് ജനങ്ങളെ തിരിച്ചു കളയുക എന്ന അവരുടെ ഉദ്ദേശം അവർക്ക് നേടിയെടുക്കാൻ കഴിഞ്ഞില്ല. (അല്ല!) ഒന്നും തന്നെ അവർക്കതിൽ നിന്ന് ലഭിച്ചില്ല.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: