1
أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِأَصْحَابِ الْفِيلِ ﴿١﴾

ആനക്കാരെ നിന്റെ റബ്ബ് എന്തു ചെയ്തുവെന്ന് നീ കണ്ടില്ലേ?

തഫ്സീർ മുഖ്തസ്വർ :

أَلَمْ تَعْلَمْ -أَيُّهَا الرَّسُولُ- كَيْفَ فَعَلَ رَبُّكَ بِأَبْرَهَةَ وَأَصْحَابِهِ -أَصْحَابِ الفِيلِ- حِينَ أَرَادُوا هَدْمَ الكَعْبَةِ؟!

അല്ലാഹുവിന്റെ റസൂലേ! അബ്റഹതും ആനപ്പുറത്തേറി വന്ന അവന്റെ കൂട്ടാളികളും അല്ലാഹുവിന്റെ ഭവനമായ കഅ്ബ തകർക്കാൻ ഉദ്ദേശിച്ചപ്പോൾ നിന്റെ രക്ഷിതാവ് അവരെ എന്താണ് ചെയ്തതെന്ന് നീ അറിഞ്ഞില്ലേ?!

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: