സിഹ്ർ ആധുനിക സമൂഹത്തിൽ
(ആധുനിക സമൂഹത്തില്‍) പല മേഖലകളിലും സിഹ്റിന്റെ സ്വാധീനമുണ്ടെന്ന് സൂക്ഷ്മമായ പരിശോധനയില്‍ വ്യക്തമാകും. ഇന്ന് യുവാക്കള്‍ക്കിടയില്‍ ജ്വരമായി പടര്‍ന്ന് പന്തലിച്ചിട്ടുള്ള മ്യൂസിക്കിന് സിഹ്റുമായുള്ള ബന്ധം വളരെ അടുത്തതാണ്. സംഗീതജ്ഞന്മാരില് ബഹുഭൂരിപക്ഷവും സാത്താനിസ്റ്റുകളുമായി ബന്ധം വെച്ചു പുലര്‍ത്തുന്നവരാണ് എന്നത് അവരുടെ തന്നെ വാക്കുകളോ, അവരുടെ ആരാധനാരീതികളോ, അവരുടെ ജീവചരിത്രമോ പരിശോധിച്ചാല്‍ വ്യക്തമാകുന്ന കാര്യമാണ്. അനേകം പേരുടെ ജീവിചരിത്രത്തില്‍ നിന്ന് ഇക്കാര്യം കൃത്യമായ രേഖകളോടെ ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. ഇത്തരം വക്താക്കള്‍ക്കും അവരുടെ സംഗീത ഓഡിയോകള്‍ക്കും പ്രചാരണം ലഭിക്കാന്‍ അവരുടെ പേര് സൂചിപ്പിക്കുന്നത് കാരണമാകുമെന്ന ഭയമില്ലായിരുന്നെങ്കില്‍ അത് ഈ ലേഖനത്തില്‍ സൂചിപ്പിച്ചേനേ.
ഏറെക്കുറെ പ്രശസ്തിയുടെ കൊടുമുടി കയറിയ എല്ലാ സംഗീതജ്ഞരുടെയും പൊതുവായ വിശേഷണമായി വേണമെങ്കില്‍ ഇക്കാര്യം ചൂണ്ടിക്കാണിക്കാന്‍ കഴിയും. സംഗീതജ്ഞാന്മാരില് ചിലര്‍ അത് തുറന്ന് സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. തന്നെ മ്യൂസിക്ക് സൃഷ്ടിക്കാന്‍ അദൃശ്യമായി മറ്റാരോ സഹായിക്കുന്നുണ്ടെന്നാണ് പ്രശസ്തനായ ഒരു വ്യക്തി പറഞ്ഞത്. വേറൊരാള് തന്റെ ജീവിത ലക്ഷ്യമായി പറഞ്ഞത് പിശാചിനെ ആരാധിക്കുന്നതില്‍ ഏറ്റവും മുന്നേറാന്‍ കഴിയുക എന്നതായിരുന്നു.
ഇന്ത്യയിലെ പ്രശസ്തനായ ഒരു സംഗീതജ്ഞന് അജ്മീര്‍ ദര്ഗയുമായുള്ള അഭേദ്യമായ ബന്ധം ഏറെക്കുറെ പ്രസിദ്ധമാണ്. തന്റെ ജീവിതലക്ഷ്യമെന്ന് വിശേഷിപ്പിച്ച സംഗീത കോളേജിന് ഇയാള്‍ നല്കിയ പേര് ദര്‍ഗയിലെ ‘ഔലിയ’യുടേതായിരുന്നു. ജാറങ്ങളും ദര്‍ഗകളും സിഹ്റുമായുള്ള ബന്ധം തൗഹീദറിയുന്ന ഒരാള്‍ക്കും തന്നെ അവ്യക്തമായിരിക്കുകയില്ല.
ഇക്കാലഘട്ടത്തില്‍ സിഹ്റിന്റെയും സാഹിറന്മാരുടെയും കുറ്റിയറ്റു പോയിട്ടൊന്നുമില്ല. ചിലര്‍ പറയുന്നതു പോലെ അവര്‍ വംശനാശത്തിന്റെ വക്കിലെത്തി നില്ക്കുന്ന ജീവിവര്ഗവുമല്ല! സിഹ്റിന് യാഥാര്‍ഥ്യമില്ലെന്നും, അത്തരം പ്രശ്നങ്ങളൊന്നും ഈ ‘പുരോഗമനകാലഘട്ടത്തിലില്ലെന്നും’, നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ പിശാചിനെ ഈ നാട്ടില്‍ നിന്ന് തുരത്തിയോടിച്ചിട്ടുണ്ടെന്നും വാദിക്കുന്നവരോട് നമുക്ക് പറയാനുള്ളത് സാധാരണക്കാരായ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങണമെന്നും, അവരുടെ അനുഭവങ്ങളും ദുരിതങ്ങളും കേള്‍ക്കണമെന്നുമാണ്.
ജാറത്തിന്റെ പടിവാതില്ക്കല് നിന്ന് അവിടേക്ക് വന്നെത്തുന്നവരോട് ‘എന്തിനാണ് നിങ്ങള്‍ ഇങ്ങോട്ട് വരുന്നത്’ എന്നൊന്നു ചോദിച്ചാലറിയാം സിഹ്ര് ഇപ്പോഴും നമ്മുടെ നാട്ടില്‍ എത്ര മാത്രം സര്‍വ്വസാധാരണമാണെന്നും, അതിന്റെ ദുരിതങ്ങള്‍ എത്രമാത്രം ആഴത്തില്‍ സമൂഹത്തെ ബാധിച്ചിട്ടുണ്ടെന്നും. കുടുംബവഴക്കിന്റെയും, ബിസിനസ്സിന്റെയും, അസൂയയുടെയും പേരില്‍ അപരന് സിഹ്ര് ചെയ്യുന്ന അനേകമനേകം കുടിലവ്യക്തിത്വങ്ങള് ഇന്നും നാട്ടിലുണ്ട്. അവയൊന്നും നമ്മുടെ നാട്ടില്‍ നിന്ന് ഇല്ലായ്മ ചെയ്തു കഴിഞ്ഞിട്ടില്ല.
ഒരാള്‍ക്കെതിരെ സിഹ്ര് ചെയ്യുക എന്നത് അത്ര വലിയ തിന്മയൊന്നുമല്ല എന്ന് ധരിച്ചിരുന്ന സമൂഹത്തിന് നിങ്ങളീ ചെയ്യുന്ന പ്രവര്‍ത്തനം കൊടിയ തിന്മയാണെന്ന് ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. തീര്‍ച്ചയായും അത് വലിയ പ്രവര്‍ത്തനം തന്നെയാണ്. എന്നാല്‍ സിഹ്ര് എന്ന കൊടിയ തിന്മയെ പൂര്‍ണമായി പടിയടച്ച് പിണ്ഡം വെക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ടെന്ന് ധരിക്കുന്നത് മൗഢ്യമാണ്. തൗഹീദീ ദഅ്വത്തിന്റെ മഹത്തായ കേന്ദ്രമായ സഊദി അറേബ്യയില്‍ രഹസ്യമായാണെങ്കിലും സിഹ്റും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ടെന്നത് അവിടെയുള്ളവര്‍ക്ക് അറിയാവുന്ന കാര്യമാണ്.
കേരളത്തിലാകട്ടെ, ഇന്നലെകളില്‍ പരസ്യമായി ചെയ്തിരുന്ന കാര്യം ഇന്ന് ഇരുട്ടിന്റെ മറവില്‍ ചെയ്യാന്‍ മാത്രമേ ആളുകള്‍ക്ക് ധൈര്യമുള്ളൂ. ഈ പറയുന്നത് മുസ്ലിം സമൂഹത്തിന്റെ ഒരു വിഭാഗത്തിന്റെ അവസ്ഥ മാത്രമാണ്. എന്നാല്‍ മുസ്ലിംകളില് തന്നെ മറ്റൊരു വിഭാഗത്തിന്റെ മേലും, ബഹുഭൂരിപക്ഷം വരുന്ന അമുസ്ലിംകളിലും സിഹ്റിന്റെ കറുത്ത കൈകള്‍ ആഴത്തില്‍ വേരുറപ്പിക്കപ്പെട്ടിട്ടുണ്ട്. അവരില്‍ പലര്‍ക്കും സിഹ്ര് ഒരു തിന്മയല്ല; സാഹിര്‍ അകറ്റിനിര്ത്തപ്പെടേണ്ടവനുമല്ല. കേരളത്തിന്റെ ഓരോ ഗ്രാമങ്ങളില്‍ നിന്നും കിലോമീറ്റര്‍ വെച്ച് ആള്‍ദൈവങ്ങളെ പിടികൂടിയത് കേട്ടപ്പോള്‍ അറിവുള്ള മുസ്ലിംകള് അവര്‍ക്ക് നല്കിയ പേര് ആള്ദൈവമെന്നല്ല; ‘സാഹിര്‍’ എന്നാണ്.
വെള്ളിമൂങ്ങയും നാഗമാണിക്യവും ഇപ്പോഴുമെന്തു കൊണ്ടാണ് നമുക്കിടയില്‍ ചര്‍ച്ചയായി നിലനില്ക്കുന്നുതെന്ന് ബുദ്ധിയുള്ളവരെ പറഞ്ഞു ബോധ്യപ്പെടുത്തേണ്ടതില്ല. പിശാചിന്റെ മത നിയമങ്ങളില്‍ ഇവയുടെ കുരുതികള്‍ക്കും, രക്തത്തിനുമുള്ള പ്രാധാന്യം ചില്ലറയല്ല. ഇതു പോലെ തന്നെയാണ് നാഗപൂജയും മറ്റുമൊക്കെ. കേരളത്തിലെ മതിലുകളില്‍ ഒട്ടിക്കൊണ്ടിരിക്കുന്ന പോസ്റ്ററുകള്‍ ശ്രദ്ധിച്ചാല്‍ അറിയാം; നാഗപൂജ എത്ര മാത്രം നമ്മുടെ നാട്ടില്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നുണ്ടെന്ന്. ക്ഷേത്രങ്ങളിലെ പൂജകളില്‍ നാഗപൂജയെന്നത് ഒഴിവാക്കാന്‍ സാധിക്കാത്ത ഒന്നായി മാറിയിരിക്കുന്നു. ഓരോ വിഗ്രഹത്തോടുമൊപ്പം ഒരു ജിന്നുമുണ്ട് എന്ന ഉബയ്യുബ്നു കഅ്ബ്-رَضِيَ اللَّهُ عَنْهُ-വിന്റെ വാക്ക് (ഇബ്നു കഥിര്‍:4/276) കൂടി ഇതോട് കൂട്ടിച്ചേര്‍ത്ത് വായിക്കുക.
ഇതിനെല്ലാം പുറമേ ‘സാത്താനിസ്റ്റുകള്‍’ എന്ന പേരില്‍ കേരളത്തില്‍ പതുക്കെ വേരുറപ്പിച്ചു കൊണ്ടിരിക്കുന്ന പിശാചിനെ ആരാധിക്കുന്ന പിശാചുക്കളുടെ സംഭവങ്ങളും നാം കേട്ടുകൊണ്ടിരിക്കുന്നു. ലഹരിയുടെയും സംഗീതത്തിന്റെയും അവിഹിതബന്ധങ്ങളുടെയും അകമ്പടിയോടെ നടക്കുന്ന ഇത്തരക്കാരുടെ ഒത്തുചേരലുകളും ആഘോഷങ്ങളും കേരളത്തിന്റെ ചില നഗരങ്ങളിലും ആരംഭിച്ചിട്ടുണ്ടെന്നാണ് പത്രമാധ്യമങ്ങള്‍ നമുക്ക് നല്കുന്ന വിവരം.
അല്ലാഹു -تَعَالَى- പറഞ്ഞു:
وَيَوْمَ يَحْشُرُهُمْ جَمِيعًا ثُمَّ يَقُولُ لِلْمَلَائِكَةِ أَهَؤُلَاءِ إِيَّاكُمْ كَانُوا يَعْبُدُونَ * قَالُوا سُبْحَانَكَ أَنْتَ وَلِيُّنَا مِنْ دُونِهِمْ بَلْ كَانُوا يَعْبُدُونَ الْجِنَّ أَكْثَرُهُمْ بِهِمْ مُؤْمِنُونَ
“അവരെ മുഴുവന്‍ അവന് ഒരുമിച്ചുകൂട്ടുന്ന ദിവസം (ശ്രദ്ധേയമാകുന്നു.) എന്നിട്ട് അവന് മലക്കുകളോട് ചോദിക്കും: നിങ്ങളെയാണോ ഇക്കൂട്ടര്‍ ആരാധിച്ചിരുന്നത് ? അവര്‍ പറയും: നീ എത്ര പരിശുദ്ധന്! അവരല്ല; നീയാണ് ഞങ്ങളുടെ വലിയ്യ് (രക്ഷാധികാരി). എന്നാല്‍ അവര്‍ ജിന്നുകള്ക്കായിരുന്നു ഇബാദത്ത് ചെയ്തിരുന്നത്, അവരില്‍ അധികപേരും അവരില്‍ (ജിന്നുകളില്‍) വിശ്വസിക്കുന്നവരത്രെ.” (സബഅ്: 40,41)
അല്ലാഹു -تَعَالَى- പറഞ്ഞു:
أَلَمْ أَعْهَدْ إِلَيْكُمْ يَابَنِي آدَمَ أَنْ لَا تَعْبُدُوا الشَّيْطَانَ إِنَّهُ لَكُمْ عَدُوٌّ مُبِينٌ * وَأَنِ اعْبُدُونِي هَذَا صِرَاطٌ مُسْتَقِيمٌ
“ആദം സന്തതികളേ, ഞാന്‍ നിങ്ങളോട് അനുശാസിച്ചിട്ടില്ലേ നിങ്ങള്‍ പിശാചിന് ഇബാദത്ത് ചെയ്യരുത്. തീര്‍ച്ചയായും അവന് നിങ്ങള്‍ക്ക് പ്രത്യക്ഷശത്രുവാകുന്നു. നിങ്ങള്‍ എനിക്ക് ഇബാദത്ത് ചെയ്യുവിന്‍. ഇതാണ് സ്വിറാത്തുല് മുസ്തഖീം എന്ന്.” (യാസീന്‍: 60,61)
അല്ലാഹു -تَعَالَى- പറഞ്ഞു:
إِنْ يَدْعُونَ مِنْ دُونِهِ إِلَّا إِنَاثًا وَإِنْ يَدْعُونَ إِلَّا شَيْطَانًا مَرِيدًا
“അല്ലാഹുവിന് പുറമെ അവര്‍ ദുആഅ് ചെയ്യുന്നത് ചില പെണ്ദൈവങ്ങളോട് മാത്രമാകുന്നു. (വാസ്തവത്തില്‍) ധിക്കാരിയായ ശ്വൈത്വാനോട് മാത്രമാണ് അവര്‍ ദുആഅ് ചെയ്യുന്നത്.” (നിസാഅ്: 117)
നമ്മുടെ നാട്ടിലെ ബസ്സുകളിലും കടകളിലും കാണപ്പെടുന്ന ഒരു പിച്ചള പ്രതലവും അതിലെ കുത്തിവരകളും എഴുത്തുകളും സിഹ്റിന്റെ പണികളില്‍ നിന്നുടലെടുക്കുന്നതല്ലാതെ മറ്റെന്താണ്? എത്രയെത്ര മുസ്ലിം ഉടമകളുടെ വാഹനങ്ങളിലും സ്ഥാപനങ്ങളിലും ഇവ നാം കാണുന്നുണ്ട്. പണ്ട് തമിഴന്മാരുടെ പാണ്ടിലോറികളുടെ മുന്നില്‍ കെട്ടിത്തൂക്കാറുണ്ടായിരുന്ന ചാത്തന്റെ മുഖം മൂടിയും കറുത്ത മുടിക്കെട്ടുമെല്ലാം കേരളീയ വാഹനങ്ങളിലെയും സ്ഥിരം ഏര്‍പ്പാടായിരിക്കുന്നു.
ഹിപ്നോട്ടിസമെന്ന പേരിലും, മനശാസ്ത്രമെന്ന പേരിലും ജനങ്ങള്‍ക്കിടയില്‍ പ്രചരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ‘ശാസ്ത്ര ബോധവും’ വിശ്വാസിയുടെ കണ്ണിലെ സിഹ്റല്ലാതെ മറ്റൊന്നുമല്ല. ഇന്റര്‍നെറ്റ് സൈറ്റുകളിലും, വീഡിയോ സൈറ്റുകളിലും മറ്റും വന്നുകൊണ്ടിരിക്കുന്ന പൈശാചിക സേവയുടെ വിശദാംശങ്ങളും മറ്റുമെല്ലാം ആര്‍ക്കും ചെന്നെത്താവുന്ന രൂപത്തില്‍ തുറന്നിടപ്പെട്ടിരിക്കുന്നു.
ഇനി പറയൂ! നാം സുരക്ഷിതരാണോ?
സിഹ്റിന് ഇക്കാലഘട്ടത്തിലും ജനങ്ങള്‍ക്കിടയിലുള്ള സ്വാധീനമാണ് മേലെ വായിച്ച ചരിത്രങ്ങളും, സമകാലിക ചിത്രങ്ങളും നമുക്ക് മുന്നില്‍ വെളിവാക്കുന്നത്. സിഹ്റിന്റെ ഒരു ഭാഗമെന്ന് നബി -ﷺ- വിശേഷിപ്പിച്ച ജ്യോതിഷമില്ലാത്ത പത്രങ്ങളും മാസികകളും കേരളത്തില്‍ വിരലിലെണ്ണാനുണ്ടാവില്ല. ജ്യോതിഷില്‍ അറിവ് എത്ര മാത്രം കൂടുന്നുവോ അത്രയും സിഹ്റാണ് അവന് പഠിച്ചു കൊണ്ടിരിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ ജ്യോതിഷി എന്നാല്‍ കേരളത്തിലെ ഏറ്റവും അറിവുള്ള സാഹിറന്മാരില്‍ ഒരാള്‍ എന്നര്‍ഥം.
സാഹിറന്മാരുടെ (ജ്യോതിഷികള്‍) സംഘടനയും, അവരുടെ കോളേജുകളും നമ്മുടെ നാട്ടില്‍ മുളച്ചു പൊന്തിക്കൊണ്ടിരിക്കുന്നു. ഇവയെല്ലാം സിഹ്റിന്റെ പേര് മാറ്റിവെച്ച മുഖങ്ങളാണെന്ന് ചിന്തിക്കുകയും സമൂഹത്തിന് താക്കീത് നല്‍കുകയും ചെയ്യുന്നവര്‍ എത്ര വിരളം.
ഇവയെല്ലാം കൂട്ടിവായിക്കുമ്പോള്‍ ഒരു വിശ്വാസിക്ക് കാണുവാന്‍ സാധിക്കുന്നത് പൈശാചികതയുടെ ആഴത്തിലുള്ള വേരുകള്‍ തന്നെയാണ്. ഇവക്കെതിരായ ഇസ്ലാമിക പ്രതിരോധം സൃഷ്ടിക്കേണ്ടത് നാം സ്വയം രക്ഷപ്പെടാനും, വരും തലമുറയെ സുരക്ഷിതരാക്കാനും അനിവാര്യമാണ്. സലഫുകളായ പണ്ഡിതന്മാര് എന്തൊരു മാര്‍ഗമാണോ അതിന് സ്വീകരിച്ചത് അതേ മാര്‍ഗം തന്നെയാണ് ഇക്കാര്യത്തിലും നമുക്ക് സ്വീകരിക്കാനുള്ളത്.
സിഹ്റിന്റെ പിന്നിലുള്ള തിന്മയുടെ ഭീകരതയും, അതിന്റെ മോശം പര്യവസാനവും ഇസ്ലാമിക പ്രമാണങ്ങളുടെ വെളിച്ചത്തിലും വ്യക്തമാക്കുക എന്നതല്ലാതെ ഈ അവസ്ഥക്ക് വിരാമം കുറിക്കുക സാധ്യമല്ല. തൗഹീദീ പ്രബോധന രംഗത്തെ മഹത്തായ ചരിത്രമായ ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ, ഇബ്നുല്‍ ഖയ്യിം, മുഹമ്മദ് ബ്നു അബ്ദില്‍ വഹാബ് -رَحِمَهُ اللَّهُ- തുടങ്ങിയവരുടെ ഗ്രന്ഥങ്ങള്‍ ഇതിന് മഹത്തായ ഉദാഹരണമാണ്.
അല്ലാഹു തൗഹീദിന് കടകവിരുദ്ധമായ വഴികളിൽ നിന്നെല്ലാം നമ്മെ കാത്തുരക്ഷിക്കുകയും, ഇസ്ലാമിന്റെ ശുദ്ധമായ മാർഗം പിന്തുടരുന്നവരിൽ നമ്മെ ഉൾപ്പെടുത്തുകയും ചെയ്യട്ടെ. (ആമീൻ)
[1] നൂഹ് നബി -عَلَيْهِ السَّلَامُ- യെ സാഹിര്‍ എന്ന് വിളിച്ചതായി പ്രത്യേകം വ്യക്തമാക്കുന്ന ആയത്ത് ഖുര്‍ആനില്‍ വന്നിട്ടില്ല. മേലെ വായിച്ചത് പോലെ എല്ലാ പ്രവാചകന്മാരും അപ്രകാരം വിളിക്കപ്പെട്ടിട്ടുണ്ട് എന്നതിനാല്‍ നൂഹ് നബി -عَلَيْهِ السَّلَامُ- യും അതില്‍ ഉള്‍പ്പെടും എന്ന് മാത്രം. (ആലമുസ്സിഹ്ര്:15)
[2] ഇറാഖിലെ ഒരു പട്ടണമായിരുന്നു ബാബില്‍. ഇക്കാലത്തും അതിന്റെ ചില അവശേഷിപ്പുകള്‍ നിലനില്‍ക്കുന്നുണ്ട്. പൗരാണികകാലഘട്ടത്തിലെ ലോകത്തിലെ തന്നെ വളരെ പ്രധാനമേറിയ ഒരു പട്ടണമായിരുന്നു ഇത്. അനേകം വിജ്ഞാനശാഖകളുടെ കേന്ദ്രമായിരുന്നതിനോടൊപ്പം സിഹ്റും അവിടെ പഠിപ്പിക്കപ്പെട്ടിരുന്നു. (ആലമുസ്സിഹ്ര്:15)
[3] ഔഷദച്ചെടികളും പ്രത്യേക തരം കൂട്ടുകളും ഉപയോഗിച്ചുണ്ടാക്കുന്ന ചികിത്സാരീതികളും, മറ്റ് ആരോഗ്യത്തിന് വേണ്ടിയുള്ള വ്യായാമരീതികളുമല്ല ഉദ്ദേശം. മറിച്ച് പ്രത്യേക മന്ത്രങ്ങള്‍, ഹൈന്ദവ ആരാധനാരൂപങ്ങളോട് സാദൃശ്യമുള്ള യോഗകള്‍, മന്ത്രോഛാരണങ്ങള്‍ എന്നിത്യാദി കാര്യങ്ങളാണ്. ആള്‍ദൈവങ്ങളെന്ന പേരില്‍ ഹൈന്ദവസമൂഹത്തില്‍ നിന്ന് പുറത്തു വരുന്ന ബഹുഭൂരിപക്ഷം പേരുടെ അടുക്കലും ഇത് കാണാന്‍ സാധിക്കും. ശ്രീ രവിശങ്കറിനെ പോലുള്ള ആള്‍ദൈവ കച്ചവടക്കാര്‍ ഉദാഹരണം. അല്ലാഹു അത്തരക്കാരുടെ കുതന്ത്രങ്ങളെ നശിപ്പിക്കുകയും, അവരുടെ മേല്‍ ശാപം വര്‍ഷിക്കുകയും ചെയ്യുമാറാകട്ടെ.
[4] മുഹമ്മദ് തഖിയ്യ് അല്‍-ഉഥ്മാനി പറഞ്ഞു: “പരാമര്‍ശിക്കപ്പെട്ട രാജാവിന്റെ പേരോ, അയാള്‍ ജീവിച്ച സ്ഥലമോ വ്യക്തമാകുന്ന ഒന്നും കണ്ടെത്താന്‍ എനിക്ക് സാധിച്ചിട്ടില്ല. എന്നാല്‍ ഹദീഥിനെ ബാഹ്യാര്‍ഥം സൂചിപ്പിക്കുന്നത് ഈസ -عَلَيْهِ السَّلَامُ-ക്കും നമ്മുടെ നബിക്കും -ﷺ- ഇടയിലുള്ള കാലഘട്ടമായിരുന്നു ഇതെന്നാണ്.” (തക്മിലത്തു ഫത്ഹില്‍ മുല്ഹിം ഫീ ശര്‍ഹി സ്വഹീഹി മുസ്ലിം:6/396)
[5] ഖാദി ഇയാദ് പറഞ്ഞു: “അനിവാര്യസന്ദര്‍ഭങ്ങളില്‍ കളവ് പറയല്‍ അനുവദനീയമാണെന്നതിന് ഇതില്‍ തെളിവുണ്ട്. പ്രത്യേകിച്ച്, അല്ലാഹുവിന് വേണ്ടിയും, ഈമാന്‍ സംരക്ഷിക്കുവാനുമാകുമ്പോള്.” (തക്മിലതുല്‍ ഫത്ഹ്: 6/396)
[6] തിര്‍മിദിയുടെ നിവേദനത്തില്‍ അത് ഒരു സിംഹമായിരുന്നു എന്ന് വന്നിട്ടുണ്ട്.
[7] സ്വഹീഹ് മുസ്ലിമിന് വിശദീകരണമായ ഇക്മാലുല്‍ മുഅല്ലിം എഴുതിയ ഉബയ്യ് പറഞ്ഞു: “(പുരോഹിതനാണ് സാഹിറിനെക്കാള് ശ്രേഷ്ഠമെന്ന കാര്യത്തില്‍) സംശയമുള്ളത് കൊണ്ടല്ല (കുട്ടി ഇത് പറഞ്ഞത്). മറിച്ച്, സത്യം കൂടുതല്‍ സ്ഥിരതയോടെ ബോധ്യപ്പെടാനും, മനസ്സിന്റെ സംതൃപ്തിക്കും വേണ്ടിയാണ്.” (തക്മിലതുല്‍ ഫത്ഹ്:396.)
[8] “സ്വന്തത്തെ വധിക്കുക എന്നത് നിഷിദ്ധമാണെന്നിരിക്കെ ആ കുട്ടി എന്ത് കൊണ്ടാണ് രാജാവിനോട് തന്നെ വധിക്കാന്‍ പറഞ്ഞതെന്ന സംശയത്തിനുള്ള മറുപടി ഇപ്രകാരമാണ്. താന്‍ എന്തായാലും കൊല്ലപ്പെടുമെന്ന് ആ കുട്ടിക്ക് മനസ്സിലായിരുന്നു. ഇത്രയും സമയം താന്‍ രക്ഷപ്പെട്ടത് സത്യം വിജയിക്കുന്നതിനായി അല്ലാഹു നല്കിയ കറാമത്തുകള്‍ കൊണ്ടായിരുന്നു. തന്റെ നാട്ടിലെ ജനങ്ങള്‍ക്ക് മുഴുവന്‍ സത്യം മനസ്സിലാകുന്നതിനും, അവര്‍ സത്യവിശ്വാസം സ്വീകരിക്കുന്നതിനുമുള്ള ഒരു കാരണമായി ഈ സംഭവം മാറുന്നതിന് വേണ്ടിയാണ് അവന് ഇപ്രകാരം ചെയ്തത്. അല്ലാഹുവിന്റെ കലിമത്ത് ഉന്നതമാകുന്നതിന് വേണ്ടി വേദനകള്‍ ഏറ്റുവാങ്ങുന്ന മുജാഹിദിന് തുല്യമാണ് ഇതും.” (തക്മിലതുല്‍ ഫത്ഹ്: 6/398)
[9] ജനങ്ങള്‍ രാജാവിന്റെ ഉപദ്രവം ഭയന്ന് ഓടിപ്പോകാതിരിക്കുന്നതിന് വേണ്ടിയാണ് രാജ്യത്തിന്റെ പ്രവേശന കവാടങ്ങളില്‍ കിടങ്ങ് കുഴിക്കാന്‍ കല്‍പ്പിച്ചത്.
[10] സുലൈമാന്‍ നബി -عَلَيْهِ السَّلَامُ- യുടെ രാജഭരണത്തിന്റെ പിന്നിലുണ്ടായിരുന്ന ശക്തി സിഹ്ര് കൊണ്ട് ലഭിച്ചതായിരുന്നു; അത് അല്ലാഹുവിന്റെ ദൃഷ്ടാന്തമല്ലായിരുന്നു എന്നാണ് അവര്‍ പറഞ്ഞു പരത്തിയത്.
[11] വത്തിക്കാന്‍ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നെടുത്തത്. (http://www.vatican.va/holy_fath er/paul_vi/homilies/1972/documents/hf_p-vi_hom_19720629_it.html)