സുനനുൽ ഫിത്റയിൽ (ശുദ്ധപ്രകൃതി) ഉൾപ്പെടുന്ന കാര്യങ്ങൾ ഇന്നയിന്നതാണെന്ന് വ്യക്തമായി പറയുന്ന ഖുർആൻ ആയതുകളില്ല. ഈ വിഷയത്തിൽ വന്നിട്ടുള്ളത് നബി -ﷺ- യുടെ ഹദീഥുകളും, സ്വഹാബികളിൽ നിന്നുള്ള ചില വാക്കുകളുമാണ്. നബി -ﷺ- പല ഹദീഥുകളിലായി ഫിത്റതിന്റെ ഭാഗമായ കാര്യങ്ങൾ എണ്ണിപ്പറഞ്ഞിട്ടുണ്ട്. അവ താഴെ എണ്ണിപ്പറയാം. ഓരോന്നിനെയും കുറിച്ചുള്ള വിശദീകരണങ്ങൾ അവയുടെ അദ്ധ്യായങ്ങളിൽ വരുന്നതാണ്. ഇൻശാ അല്ലാഹ്.
1- മീശ ചെറുതാക്കൽ.
2- താടി വളർത്തൽ.
3- പല്ലു തേക്കൽ.
4- വുദൂഇൽ വായ കൊപ്ലിക്കൽ.
5- വുദൂഇൽ മൂക്കിൽ വെള്ളം കയറ്റൽ.
6- വുദൂഇൽ മൂക്കിൽ നിന്ന് വെള്ളം ചീറ്റിക്കളയൽ.
7- ചേലാകർമ്മം.
8- നഖം വെട്ടൽ.
9- മലമൂത്ര വിസർജനം വെള്ളം കൊണ്ട് വൃത്തിയാക്കൽ.
10- വുദൂഇന് ശേഷം ഗുഹ്യായവയത്തിന് മുകളിൽ വെള്ളം തളിക്കൽ.
11- കക്ഷത്തിലെ രോമങ്ങൾ എടുക്കൽ.
12- ഗുഹ്യസ്ഥാനത്തെ രോമങ്ങൾ വടിക്കൽ.
13- വിരൽസന്ധികൾ കഴുകൽ.
14- മുടി പകുത്തിടൽ.