വലതു കൈ കൊണ്ട് പല്ലു തേക്കലാണ് ഏറ്റവും നല്ലത്. ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം ഇപ്രകാരമാകുന്നു. നാല് മദ്ഹബുകളിലും ഈ അഭിപ്രായമുണ്ട്. [1]
عَنْ عَائِشَةَ، قَالَتْ: كَانَ النَّبِيُّ -ﷺ- يُعْجِبُهُ التَّيَمُّنُ، فِي تَنَعُّلِهِ، وَتَرَجُّلِهِ، وَطُهُورِهِ، وَفِي شَأْنِهِ كُلِّهِ.
ആഇശ -رَضِيَ اللَّهُ عَنْهَا- പറഞ്ഞു: “ചെരുപ്പ് ധരിക്കുന്നതിലും മുടിവാരുന്നതിലും ശുദ്ധീകരിക്കുന്നതിലും തന്റെ മറ്റെല്ലാ കാര്യങ്ങളിലും വലതിനെ മുന്തിക്കുന്നത് നബി -ﷺ- ക്ക് ഇഷ്ടമായിരുന്നു.” (ബുഖാരി: 168, മുസ്ലിം: 268)
പല്ലു തേക്കുക എന്നത് ഇസ്ലാമിൽ പഠിപ്പിക്കപ്പെട്ട ആരാധനകളിലൊന്നുമാണ്. നിസ്കാരത്തിനും മറ്റും മുൻപ് പല്ലു തേക്കുന്നത് പ്രോത്സാഹിക്കപ്പെട്ടിട്ടുണ്ട്. അതിനാൽ എന്തെങ്കിലും വൃത്തികേടുകൾ നീക്കുക എന്ന ഉദ്ദേശം ഇല്ലെങ്കിൽ പോലും -ഇബാദതായ ഒരു കാര്യം എന്ന നിലക്ക്- വലതു കൈ കൊണ്ട് ചെയ്യലാണ് കൂടുതൽ ഉത്തമമായിട്ടുള്ളത്. (ശർഹുൽ മുംതിഅ്: 1/155)
[1] الحنفية: البحر الرائق لابن نجيم (1/21)، حاشية ابن عابدين (1/114).
المالكية: مواهب الجليل للحطاب (1/382)، وينظر: شرح مختصر خليل للخرشي (1/139).
الشافعية: مغني المحتاج للشربيني (1/55)، وينظر: أسنى المطالب لزكريا الأنصاري (1/37).
قول للحنابلة: الفروع لابن مفلح (1/148)، الإنصاف للمرداوي (1/128).