പല്ലു തേക്കുന്നത് എല്ലാ സന്ദർഭത്തിലും സുന്നത്താണ്; അത് ജനങ്ങൾ ഉള്ള സ്ഥലത്ത് നിന്നു കൊണ്ടാണെങ്കിലും. പല്ലു തേക്കുക എന്നത് വൃത്തിയാക്കലും ശുദ്ധീകരിക്കലും മാത്രമാണ്; അത് വൃത്തികേടുകളും അറപ്പുള്ള വസ്തുക്കളും നീക്കുന്ന പ്രവൃത്തികളോട് സമാനമല്ല.

ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം ഇപ്രകാരമാണ്. ഹനഫീ, ശാഫിഈ, ഹമ്പലീ മദ്‌ഹബുകളുടെ വീക്ഷണവും ഇപ്രകാരം തന്നെ. [1]

عَنْ أَبِي بُرْدَةَ، عَنْ أَبِيهِ، قَالَ: أَتَيْتُ النَّبِيَّ -ﷺ- فَوَجَدْتُهُ «يَسْتَنُّ بِسِوَاكٍ بِيَدِهِ يَقُولُ أُعْ أُعْ، وَالسِّوَاكُ فِي فِيهِ، كَأَنَّهُ يَتَهَوَّعُ»

അബൂ മൂസ അൽ-അശ്അരീ -رَضِيَ اللَّهُ عَنْهُ- നിവേദനം: ഞാൻ നബി -ﷺ- യുടെ അരികിൽ ചെന്നപ്പോൾ അവിടുന്ന് തന്റെ കൈ കൊണ്ട് പല്ലു തേക്കുന്നത് കണ്ടു. ‘ഉഅ്, ഉഅ്’ എന്നിങ്ങനെ -ചർദ്ദിക്കുന്നത് പോലെ- അവിടുന്ന് പറയുന്നുണ്ടായിരുന്നു. അവിടുത്തെ വായിലാകട്ടെ, സിവാകുമുണ്ടായിരുന്നു.” (ബുഖാരി: 244, മുസ്‌ലിം: 254)

നബി -ﷺ- അബൂ മൂസൽ അശ്അരിയെ കണ്ടപ്പോൾ പല്ലു തേക്കുന്നത് മറച്ചു പിടിച്ചില്ല. മറ്റൊരാൾക്ക് മുൻപിൽ വെച്ച് പല്ലു തേക്കുന്നതിൽ തെറ്റില്ല എന്നത് ഇതിൽ നിന്ന് മനസ്സിലാക്കാം. അതു കൊണ്ടാണ് പണ്ഡിതന്മാർ ഈ ഹദീഥിന്റെ തലക്കെട്ടായി ‘നേതാവിന് തന്റെ അനുയായികളുടെ മുൻപിൽ വെച്ചു പല്ലു തേക്കാം’ എന്ന് തലക്കെട്ട് നൽകിയത്.

[1]  الحنفية: البحر الرائق لابن نجيم (1/21)، حاشية ابن عابدين (1/114).

الشافعية: مغني المحتاج للشربيني (1/77)، نهاية المحتاج للرملي (1/231).

الحنابلة: كشاف القناع للبهوتي (1/74)، (2/68).

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: