വായയുടെ മണം മാറുമ്പോഴെല്ലാം പല്ലു തേക്കുക എന്നത് സുന്നത്താണ്. നാല് മദ്‌ഹബുകളും ഇക്കാര്യത്തിൽ യോജിച്ചിരിക്കുന്നു. [1]

عَنْ حُذَيْفَةَ، قَالَ: كَانَ النَّبِيُّ -ﷺ- إِذَا قَامَ مِنَ اللَّيْلِ، يَشُوصُ فَاهُ بِالسِّوَاكِ.

ഹുദൈഫ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- രാത്രി ഉറക്കത്തിൽ നിന്ന് എഴുന്നേറ്റാൽ തന്റെ വായ പല്ലു തേച്ചു കൊണ്ട് കഴുകുമായിരുന്നു.” (ബുഖാരി: 245, മുസ്‌ലിം: 255)

നബി -ﷺ- ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുമ്പോൾ പല്ലു തേച്ചത് വായയുടെ മണം മാറുന്നത് കാരണത്താലാണ്. ഈ കാരണം മറ്റു സന്ദർഭങ്ങളിൽ സംഭവിച്ചാലും പല്ലു തേക്കുന്നത് നല്ലതാണ്.

عَنْ عَائِشَةَ: عَنِ النَّبِيِّ -ﷺ-: «السِّوَاكُ مَطْهَرَةٌ لِلْفَمِ مَرْضَاةٌ لِلرَّبِّ»

ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറഞ്ഞു: “പല്ലു തേക്കുന്നത് വായക്ക് ശുദ്ധി നൽകുന്നതും, അല്ലാഹുവിന് തൃപ്തികരവുമാണ്.” (അഹ്മദ്: 24969, അൽബാനി സ്വഹീഹ് എന്ന് വിലയിരുത്തി)

പല്ലു ശുദ്ധിയാകാനുള്ള കാരണമായി നബി -ﷺ- പല്ലു തേക്കുക എന്ന കാര്യം എണ്ണിയിരിക്കുന്നു. പല്ലു വൃത്തിയാക്കേണ്ട ആവശ്യം വരുന്ന രൂപത്തിൽ വായക്ക് മണം മാറ്റമുണ്ടായാൽ പല്ലു തേക്കണം എന്ന് ഈ പറഞ്ഞതിൽ നിന്ന് മനസ്സിലാക്കാം. (ശർഹുൽ മുംതിഅ് / ഇബ്‌നു ഉഥൈമീൻ: 1/154)

[1]  االحنفية: حاشية ابن عابدين (1/114)، وينظر: فتح القدير للكمال ابن الهمام (1/25).

المالكية: الكافي في فقه أهل المدينة (1/171)، مواهب الجليل (1/381).

الشافعية: المجموع للنووي (1/267، 273)، مغني المحتاج للشربيني (1/56).

الحنابلة: شرح منتهى الإرادات للبهوتي (1/43)، وينظر: المغني لابن قدامة (1/71).

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: