റമദാനിലെ പകലുകളിലെ പരിശുദ്ധി കാത്തുസൂക്ഷിക്കുന്ന ഇബാദതാണ് നോമ്പ്. അതിന്റെ പരിശുദ്ധിയെ തീർത്തും അവഗണിക്കുന്ന രൂപത്തിലുള്ള തിന്മയാണ് റമദാനിലെ പകലിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുക എന്നത്. എന്നാൽ ചോദ്യം റമദാനിന്റെ പകലിൽ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിനെ കുറിച്ചല്ല. മറിച്ച്, റമദാനിൽ നഷ്ടപ്പെട്ട നോമ്പ് ഖദ്വാഅ് വീട്ടുന്ന വേളയിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിനെ കുറിച്ചാണ്. നിർബന്ധമായ നോമ്പ് ലൈംഗികബന്ധത്തിലൂടെ മുറിക്കുക എന്നത് ഗുരുതരമായ തെറ്റായതിനാൽ സംഭവിച്ചു പോയ തിന്മയിൽ നിന്ന് അല്ലാഹുവിനോട് പശ്ചാത്തപിക്കണം. അന്നേ ദിവസത്തെ നഷ്ടപ്പെട്ടു പോയ നോമ്പ് പിന്നീടൊരിക്കൽ നോറ്റുവീട്ടുകയും വേണം. എന്നാൽ റമദാനിന്റെ പകലിൽ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാൽ നൽകേണ്ട കഫാറത് നൽകേണ്ടതില്ല. കാരണം ഇത് സംഭവിച്ചത് റമദാനിലല്ല എന്നത് കൊണ്ട് തന്നെ. വല്ലാഹു അഅ്ലം.