സ്വയംഭോഗം എന്നത് റമദാനിന്റെ പകലിലാകട്ടെ, അല്ലാത്ത ദിവസങ്ങളിലാകട്ടെ നിഷിദ്ധമായ തിന്മയാണ്. എന്നാൽ റമദാനിന്റെ പകലിൽ ഏതൊരു തിന്മയും ചെയ്യുന്നത് ഗുരുതമാണെന്നത് പോലെ ഈ തിന്മ ചെയ്യുന്നതും ഗുരുതരം തന്നെ. ഇങ്ങനെ സ്വയംഭോഗം ചെയ്തതിലൂടെ സ്ഖലനം സംഭവിച്ചാൽ അയാളുടെ നോമ്പ് അതോടെ മുറിഞ്ഞു. ആ ദിവസം നോമ്പിന്റെ സമയം അവസാനിക്കുന്നത് വരെ അയാൾ നോമ്പുകാരെ പോലെ കഴിച്ചു കൂട്ടണം. സംഭവിച്ചു പോയ തെറ്റിന് അല്ലാഹുവിനോട് ആത്മാർഥമായി പശ്ചാത്തപിക്കുകയും. റമദാൻ കഴിഞ്ഞാൽ നഷ്ടപ്പെട്ട ഈ നോമ്പിന് പകരമായി അയാൾ നോമ്പെടുക്കുകയും വേണം. എന്നാൽ റമദാനിന്റെ പകലിൽ പരിപൂർണ്ണ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടവർക്ക് മേൽ നിർബന്ധമാകുന്ന കടുത്ത കഫാറത് ഇയാൾക്ക് മേൽ നിർബന്ധമാകില്ല. വല്ലാഹു അഅ്ലം.