ചോദ്യം: സ്വയംഭോഗം ചെയ്യുന്നതിന്റെ ഇസ്‌ലാമിക വിധി എന്താണ്?


ഉത്തരം: സ്വയംഭോഗം ചെയ്യുന്നത് അനുവദനീയമല്ല. കാരണം (ലൈംഗിതയുടെ വിഷയത്തില്‍ ഇസ്‌ലാം നിശ്ചയിച്ച) അതിര്‍വരമ്പുകള്‍ ലംഘിക്കലാണ് അത്. കാരണം അല്ലാഹു -تَعَالَى- പറയുന്നു:

وَالَّذِينَ هُمْ لِفُرُوجِهِمْ حَافِظُونَ ﴿٥﴾ إِلَّا عَلَىٰ أَزْوَاجِهِمْ أَوْ مَا مَلَكَتْ أَيْمَانُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ ﴿٦﴾ فَمَنِ ابْتَغَىٰ وَرَاءَ ذَ‌ٰلِكَ فَأُولَـٰئِكَ هُمُ الْعَادُونَ ﴿٧﴾

“തങ്ങളുടെ ഗുഹ്യാവയവങ്ങളെ കാത്തുസൂക്ഷിക്കുന്നവരുമത്രെ അവര്‍ (മുഅമിനീങ്ങള്‍). തങ്ങളുടെ ഭാര്യമാരുമായോ, തങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീകളുമായോ ഉള്ള ബന്ധം ഒഴികെ. അപ്പോള്‍ അവര്‍ ആക്ഷേപാര്‍ഹരല്ല. എന്നാല്‍ അതിന്നപ്പുറം ആരെങ്കിലും ആഗ്രഹിക്കുന്ന പക്ഷം അവര്‍ തന്നെയാണ് അതിക്രമകാരികള്‍.” (മുഅമിനൂന്‍: 5-7)

അതിനാല്‍ ഒരു മുഅമിന്‍ (തന്റെ ലൈംഗിക തൃഷ്ണ നിയന്ത്രിക്കുന്നതില്‍) ക്ഷമ കൈക്കൊള്ളുകയും, അതില്‍ അല്ലാഹുവിങ്കല്‍ നിന്ന് പ്രതിഫലം പ്രതീക്ഷിക്കുകയും ചെയ്യട്ടെ. തന്റെ ലൈംഗിക താല്‍പര്യം നബി -ﷺ- കല്‍പ്പിച്ച വഴികളില്‍ അവന്‍ തീര്‍ക്കട്ടെ. അവിടുന്നു പറഞ്ഞു:

«يَا مَعْشَرَ الشَّبَابِ مَنِ اسْتَطَاعَ مِنْكُمُ البَاءَةَ فَلْيَتَزَوَّجْ، فَإِنَّهُ أَغَضُّ لِلْبَصَرِ، وَأَحْصَنُ لِلْفَرْجِ، وَمَنْ لَمْ يَسْتَطِعْ فَعَلَيْهِ بِالصَّوْمِ، فَإِنَّهُ لَهُ وِجَاءٌ»

“അല്ലയോ യുവ സമൂഹമേ! നിങ്ങളില്‍ വിവാഹത്തിന് സാധിക്കുന്നവര്‍ വിവാഹം കഴിക്കട്ടെ. തീര്‍ച്ചയായും അത് കണ്ണുകളെ താഴ്ത്തുന്നതും, ഗുഹ്യാവയവങ്ങളെ സൂക്ഷിക്കുന്നതുമാണ്. വിവാഹം സാധിക്കാത്തവരുണ്ടെങ്കില്‍ അവര്‍ നോമ്പ് എടുക്കട്ടെ. അത് അവന് ഒരു പരിചയാണ്,” (ബുഖാരി: 1905, മുസ്‌ലിം: 1400)

ഒരാള്‍ ലൈംഗിക താല്‍പര്യം കൂടുതല്‍ ഉള്ള വ്യക്തിയാണെങ്കില്‍ -താന്‍ വ്യഭിചാരത്തില്‍ അകപ്പെട്ടു പോകുമെന്ന് അവന്‍ ഭയക്കുന്നെങ്കില്‍-; അവന്‍ കല്ല്യാണം കഴിക്കട്ടെ. അതിന് സാധ്യമല്ലെങ്കില്‍ അവന്‍ നോമ്പ് നോല്‍ക്കട്ടെ. നോമ്പ് അനുഷ്ടിക്കാനും അവന് കഴിയില്ലെങ്കില്‍; അവന്‍ ക്ഷമിക്കുകയും അല്ലാഹുവിന്റെ പ്രതിഫലം ഓര്‍ക്കുകയും ചെയ്യട്ടെ.

ലൈംഗിക താല്‍പര്യം ഉണരുമ്പോള്‍ അവന്‍ മറ്റെന്തെങ്കിലും കാര്യത്തില്‍ മുഴുകുകയും തന്റെ ശ്രദ്ധ അതില്‍ നിന്ന് തിരിക്കുകയും ചെയ്യട്ടെ. അല്ലാഹു അവന് കുറച്ചു കഴിഞ്ഞാല്‍ എളുപ്പമാക്കി നല്‍കും. ജീവിത വിശുദ്ധി കാത്തു സൂക്ഷിക്കുന്നവര്‍ക്ക് ധന്യത നല്‍കുമെന്ന് അല്ലാഹു -تَعَالَى- വാഗ്ദാനം ചെയ്തിട്ടുണ്ട്.

وَلْيَسْتَعْفِفِ الَّذِينَ لَا يَجِدُونَ نِكَاحًا حَتَّىٰ يُغْنِيَهُمُ اللَّهُ مِن فَضْلِهِ ۗ

“വിവാഹം കഴിക്കാന്‍ കഴിവ് ലഭിക്കാത്തവര്‍ അവര്‍ക്ക് അല്ലാഹു തന്റെ അനുഗ്രഹത്തില്‍ നിന്ന് സ്വാശ്രയത്വം നല്‍കുന്നത് വരെ സന്‍മാര്‍ഗനിഷ്ഠ നിലനിര്‍ത്തട്ടെ.” (നൂര്‍: 33)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

4 Comments

  • താങ്കള്‍ക്ക് മാത്രമായി പ്രിന്റെടുത്ത് സൂക്ഷിക്കാം. മസ്ജിദുകളിലും മറ്റും പ്രചരിപ്പിക്കാം. വെബ്സൈറ്റിന്റെ ലിങ്ക് നല്‍കാന്‍ ശ്രദ്ധിക്കുക. എന്നാല്‍ കോപ്പി പേസ്റ്റ് ചെയ്ത് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കരുത്. ബാറകല്ലാഹു ഫീകും.

  • ഈ ഫത്വകള്‍ എനിക്ക് പ്രിന്റ്‌ എടുത്ത് സൂക്ഷിക്കാന്‍ എന്തുണ്ട് മാര്‍ഗം? മറുപടി പ്രതീക്ഷിക്കുന്നു.

Leave a Comment