ചോദ്യം: ഇസ്‌ലാമിക മര്യാദകള്‍ പാലിക്കുന്ന ഒരു സഹോദരന്‍; അദ്ദേഹത്തിനു വിവാഹം കഴിക്കാനോ, നോമ്പ് എടുക്കാനോ സാധ്യമല്ല. എന്താണ് ചെയ്യേണ്ടത്?


ഉത്തരം: ചോദ്യത്തില്‍ പറയപ്പെട്ടത് പോലെയാണ് കാര്യമെങ്കില്‍, സാധ്യമാകുന്നത് വരെ വിവാഹം വൈകിക്കുന്നതില്‍ തെറ്റില്ല. കാരണം അല്ലാഹു -تَعَالَى- പറഞ്ഞിരിക്കുന്നു:

لَا يُكَلِّفُ اللَّهُ نَفْسًا إِلَّا وُسْعَهَا ۚ

“അല്ലാഹു ഒരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല.” (ബഖറ: 286)

അതിനാല്‍ അദ്ദേഹം അല്ലാഹുവിനെ സൂക്ഷിക്കുകയും, ഹറാമുകളില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്യട്ടെ. അല്ലാഹു -تَعَالَى- പറയുന്നു:

وَلْيَسْتَعْفِفِ الَّذِينَ لَا يَجِدُونَ نِكَاحًا حَتَّىٰ يُغْنِيَهُمُ اللَّهُ مِن فَضْلِهِ ۗ

“വിവാഹം കഴിക്കാന്‍ കഴിവ് ലഭിക്കാത്തവര്‍ അവര്‍ക്ക് അല്ലാഹു തന്റെ അനുഗ്രഹത്തില്‍ നിന്ന് സ്വാശ്രയത്വം നല്‍കുന്നത് വരെ സന്‍മാര്‍ഗനിഷ്ഠ നിലനിര്‍ത്തട്ടെ.” (നൂര്‍: 33)

(ലജ്നതുദ്ദാഇമ: 8/6902)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment