നികാഹ്

സ്ത്രീകള്‍ വിവാഹം അന്വേഷിച്ചു കൊണ്ട് പരസ്യം ചെയ്യുന്നതിന്റെ വിധി?

ചോദ്യം: പത്രങ്ങളിലും മാഗസിനുകളിലും സ്ത്രീകള്‍ വിവാഹം അന്വേഷിച്ചു കൊണ്ട് പരസ്യം നല്‍കുന്നതിന്റെ വിധി എന്താണ്? തങ്ങളുടെ വിശേഷണങ്ങള്‍ എടുത്തു പറഞ്ഞു കൊണ്ട്, താല്‍പര്യമുള്ളവരില്‍ നിന്ന് വിവാഹാലോചനകള്‍ ക്ഷണിക്കുന്ന പരസ്യങ്ങളാണ് ഉദ്ദേശം.


ഉത്തരം: പത്രങ്ങളിലും മാഗസിനുകളിലും സ്ത്രീകള്‍ വിവാഹം അന്വേഷിച്ചു കൊണ്ട് പരസ്യം ചെയ്യുന്ന എന്നതും, തങ്ങളുടെ വിശേഷണങ്ങള്‍ വിവരിക്കുകയെന്നതും അവരുടെ ലജ്ജയില്ലാതാക്കുകയും, അടക്കവും ഒതുക്കവും നശിപ്പിക്കുന്നതും, മറ നഷ്ടപ്പെടുത്തുന്നതുമാണ്. ഇത് മുസ്ലിമീങ്ങളുടെ ചര്യയില്‍ പെട്ടതുമല്ല. അതിനാല്‍ ഇത്തരം പരസ്യങ്ങള്‍ ഒഴിവാക്കല്‍ നിര്‍ബന്ധമാണ്‌.

(സ്ത്രീകള്‍ സ്വയം പരസ്യം ചെയ്യുക എന്നതാകട്ടെ) അവരുടെ വലിയ്യിന്റെ (രക്ഷാധികാരി) അധികാരം ഇല്ലാതെയാക്കുന്നതും, അയാള്‍ മുഖേന നടക്കേണ്ട വിവാഹാലോചനകള്‍ സ്ത്രീകള്‍ മുഖാന്തിരം ആകാനും കാരണമാകുന്നു.

(ലജ്നതുദ്ദാഇമ: 1/17930)

 

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

നിങ്ങളുടെ നിര്‍ദേശങ്ങള്‍ പങ്കുവെക്കൂ: