നജസ് നീക്കം ചെയ്യൽ നിർബന്ധമാണ്. നജസ് ശുദ്ധീകരിച്ചില്ലെങ്കിൽ ശരിയാകാത്ത നിർബന്ധ കർമ്മങ്ങളായ നിസ്കാരം പോലുള്ള പ്രവൃത്തികൾക്ക് മുൻപ് നജസ് വൃത്തിയാക്കിയിരിക്കണം. ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം ഇപ്രകാരമത്രെ. [1] പണ്ഡിതന്മാർക്കിടയിൽ ഈ വിഷയത്തിൽ ഇജ്മാഉണ്ടെന്ന് വരെ ചിലർ രേഖപ്പെടുത്തിയിട്ടുണ്ട്. [2]
عَنِ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا، مَرَّ النَّبِيُّ -ﷺ- عَلَى قَبْرَيْنِ فَقَالَ: «إِنَّهُمَا لَيُعَذَّبَانِ وَمَا يُعَذَّبَانِ مِنْ كَبِيرٍ» ثُمَّ قَالَ: «بَلَى أَمَّا أَحَدُهُمَا فَكَانَ يَسْعَى بِالنَّمِيمَةِ، وَأَمَّا أَحَدُهُمَا فَكَانَ لاَ يَسْتَتِرُ مِنْ بَوْلِهِ» وَفِي رِوَايَةٍ عِنْدَ مُسْلِمٍ: «وَكَانَ الْآخَرُ لَا يَسْتَنْزِهُ عَنِ الْبَوْلِ – أَوْ مِنَ الْبَوْلِ –»
അബ്ദുല്ലാഹി ബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- ഒരിക്കൽ രണ്ട് ഖബറുകൾക്ക് അരികിലൂടെ നടന്നു പോയി. അപ്പോൾ അവിടുന്ന് പറഞ്ഞു: “ഇവർ രണ്ടു പേരും ശിക്ഷിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. വലിയ ഒരു കാര്യത്തിന്റെ പേരിലല്ല അവർ ശിക്ഷിക്കപ്പെടുന്നത്.
അവരിൽ ഒന്നാമൻ നമീമതുമായി (ഏഷണി) നടക്കുന്നവനായിരുന്നു. രണ്ടാമത്തെയാളാകട്ടെ, തന്റെ മൂത്രത്തിൽ നിന്ന് മറ സ്വീകരിക്കാറുമില്ലായിരുന്നു.” ഹദീഥിന്റെ ചില നിവേദനങ്ങളിൽ “അയാൾ മൂത്രത്തിൽ നിന്ന് ശുദ്ധീകരിക്കാറില്ലായിരുന്നു” എന്നാണുള്ളത്. (ബുഖാരി: 6052, മുസ്ലിം: 292)
നിർബന്ധമായ ഒരു കാര്യം ഉപേക്ഷിച്ചതിന്റെ പേരിൽ മാത്രമേ ശിക്ഷ ലഭിക്കുകയുള്ളൂ. നജസായ മൂത്രം ശുദ്ധീകരിക്കാത്തതിന്റെ പേരിൽ -ഹദീഥിൽ പരാമർശിക്കപ്പെട്ട വ്യക്തി- ശിക്ഷിക്കപ്പെട്ടുവെങ്കിൽ അതിൽ നിന്ന് നജസ് ശുദ്ധീകരിക്കൽ നിർബന്ധമാണെന്ന് മനസ്സിലാക്കാം.
[1] الحنفية: ((تبيين الحقائق)) للزيلعي (1/69)، وينظر: ((المحيط البرهاني)) لابن مازة البخاري (1/195)،
المالكية: وهو قول عندهم، ((مواهب الجليل)) للحطاب (1/188)، ((حاشية الصاوي على الشرح الصغير)) (1/64).
الشافعية: ((المجموع)) للنووي (2/599)، ((أسنى المطالب)) لزكريا الأنصاري (1/17).
الحنابلة: ((المغني)) لابن قدامة (2/48).
[2] ابن رشد في بداية المجتهد: 1/89، وابن عبد البر في التمهيد: 22/233، وابن حزم في المحلى: 3/70.