7. ഖുഫ്ഫയിന്മേൽ തടവൽ

ഖുഫ്ഫ് തോൽ കൊണ്ടുള്ളതായിരിക്കണമെന്ന് നിബന്ധനയുണ്ടോ?

വുദൂഇൽ തടവപ്പെടുന്ന വസ്തു (ഖുഫ്ഫ്) തോൽ കൊണ്ടുള്ളതായിരിക്കൽ നിബന്ധനയില്ല. ഭൂരിപക്ഷം പണ്ഡിതന്മാരുടെയും (ജംഹൂർ) നിലപാട് ഇതാണ്: ഹനഫീ, ശാഫിഈ, ഹമ്പലീ മദ്‌ഹബുകൾ ഇപ്രകാരമാണ് അഭിപ്രായപ്പെട്ടിട്ടുള്ളത്. ഇബ്‌നു ഹസം -رَحِمَهُ اللَّهُ- തെരഞ്ഞെടുത്തതും ഈ അഭിപ്രായമാണ്.

ഇതിന് രണ്ട് കാരണങ്ങൾ പറയപ്പെട്ടിട്ടുണ്ട്:

ഒന്നാമതായി: ഖുഫ്ഫയിന്മേൽ തടവുന്നതിലാണ് ഇളവ് വന്നിട്ടുള്ളത്. അതിനാൽ ‘ഖുഫ്ഫ്’ എന്ന പേര് ബാധകമാകുന്നതോ, അല്ലെങ്കിൽ അതിന്റെ ഉദ്ദേശ്യം ഉൾക്കൊള്ളുന്നതോ ആയ ഏതൊരു വസ്തുവിന്മേലും തടവൽ അനുവദനീയമാണ്; അത് തോൽ കൊണ്ടുള്ളതാകട്ടെ, അല്ലാത്തതാകട്ടെ. വ്യക്തമായ തെളിവില്ലാതെ പ്രമാണങ്ങളിലെ പൊതുവായ കൽപ്പനകളെ പരിമിതപ്പെടുത്താൻ പാടുള്ളതല്ല.

രണ്ടാമതായി: ഖുഫ്ഫയുടെ മേൽ തടവാനുള്ള ഇളവ് നൽകപ്പെട്ടതിന്റെ കാരണം അക്കാര്യം അതിന് മാത്രം ആവശ്യകതയുള്ളതാണ് എന്നതാണ്. ഇത് തോൽ കൊണ്ടുള്ള ഖുഫ്ഫയിൽ ഉള്ളത് പോലെ, തോൽ കൊണ്ടുള്ളതല്ലാത്ത വസ്തുക്കൾക്ക് മീതെ തടവുന്നതിലും നിലനിൽക്കുന്നുണ്ട്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: