7. ഖുഫ്ഫയിന്മേൽ തടവൽ

വുദൂവിന്റെ ഭാഗമായി, സാധാരണ ചെരുപ്പുകൾക്ക് മേൽ തടവാൻ പാടുണ്ടോ?

കാലുറകളോ സോക്സുകളോ ധരിക്കാതെ വെറും ചെരുപ്പുകൾക്ക് (നഅ്ലൈൻ) മീതെ മാത്രം തടവുന്നത് അനുവദനീയമല്ല. നാല് മദ്‌ഹബുകളുടെയും (ഹനഫീ, മാലികീ, ശാഫിഈ, ഹമ്പലീ) ഏകോപിച്ച അഭിപ്രായം ഇതാകുന്നു.

അൽമാവർദി -رَحِمَهُ اللَّهُ- പറയുന്നു: “ചെരുപ്പുകൾക്ക് മീതെ മാത്രമായി തടവുന്നത് കാലുകൾ കഴുകുന്നതിന് പകരമാവുകയില്ല എന്നതിൽ പണ്ഡിതന്മാർക്കിടയിൽ ഇജ്മാഉണ്ട്.” (അൽഹാവിൽ കബീർ: 1/127)

കാരണം, സാധാരണ ചെരുപ്പുകൾ കാലുകളെ പൂർണ്ണമായി മറയ്ക്കുന്നവയല്ല. അതിനാൽ ചെരുപ്പുകൾക്ക് മീതെ ഒരാൾ തടവുമ്പോൾ അല്ലാഹു കൽപ്പിച്ച രണ്ട് കാര്യങ്ങളിൽ ഒന്നും അയാൾക്ക് ചെയ്യാൻ സാധിക്കുന്നില്ല. ഒന്നല്ലെങ്കിൽ കാലുകൾ അയാൾ സാധാരണ പോലെ കഴുകിയിരിക്കണം; അല്ലെങ്കിൽ അതിന് പകരമായി നിശ്ചയിച്ച ഇളവിന്റെ അടിസ്ഥാനത്തിൽ കാലുകളെ പൂർണ്ണമായി മറയ്ക്കുന്ന ഖുഫ്ഫയോ സോക്സോ തടവണം. ഇത് രണ്ടും ചെരുപ്പുകൾ ധരിക്കുന്നവർക്ക് ചെയ്യാൻ സാധിച്ചിട്ടില്ല. ചുരുക്കത്തിൽ, അടിസ്ഥാനനിയമമോ അതിന്റെ പകരമുള്ള ഇളവോ അയാൾ നിർവ്വഹിച്ചിട്ടില്ല. (അദ്വാഉൽ ബയാൻ: 1/346).

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: