വെള്ളം ഉള്ളിലേക്ക് കടക്കുന്ന ഖുഫ്ഫകൾക്ക് മേൽ തടവാമോ എന്നതിൽ പണ്ഡിതന്മാർക്കിടയിൽ രണ്ട് അഭിപ്രായങ്ങളുണ്ട്:
ഒന്നാമത്തെ അഭിപ്രായം: വെള്ളം ഉള്ളിലേക്ക് കടക്കുന്നത് തടയുന്ന ഖുഫ്ഫകൾക്ക് മേലെ മാത്രമേ തടവാൻ പാടുള്ളൂ. ഹനഫീ, ശാഫിഈ മദ്‌ഹബുകളുടെ നിലപാടും, ഹമ്പലീ മദ്‌ഹബിലെ ഒരു അഭിപ്രായവും ഇതാണ്. ഇതിന് കാരണമായി അവർ പറഞ്ഞ ന്യായങ്ങൾ ഇവയാണ്:
1- ഖുഫ്ഫുകൾ പൊതുവെ കാണപ്പെടുന്നത് വെള്ളം ഉള്ളിലേക്ക് കടക്കുന്നത് തടയുന്ന വിധത്തിലുള്ളവയാണ്. അതിനാൽ ഇളവ് അറിയിക്കുന്ന പ്രമാണങ്ങൾ അത്തരം ഖുഫ്ഫുകളിലേക്കാണ് മടക്കപ്പെടുക; അതല്ലാത്തവയിൽ കാലുകൾ കഴുകുക എന്ന അടിസ്ഥാന വിധി തന്നെ നിർബന്ധമായി നിലനിൽക്കും.
2- വെള്ളത്തിനും പാദത്തിനും ഇടയിൽ ഒരു മറയായിരിക്കുന്ന വസ്തുവിന് മേൽ തടവുന്നതിലേ അർത്ഥമുള്ളൂ; അല്ലായെങ്കിൽ ഒരേ സ്ഥലത്ത് തന്നെ തടവലും കഴുകലും ഒരുമിച്ചു വരുന്ന സ്ഥിതിയുണ്ടാവുക. ഖുഫ്ഫയിന്മേൽ തടവുക എന്ന നിയമമാകട്ടെ, കാലുകൾ കഴുകുന്നതിന് പകരമായുള്ളതാണ്.
രണ്ടാമത്തെ അഭിപ്രായം: വെള്ളം ഉള്ളിലേക്ക് കടക്കുന്നത് തടയാത്ത ഖുഫ്ഫകൾക്ക് മേലും തടവാം. ഹമ്പലീ മദ്‌ഹബിന്റെ നിലപാടും, ശാഫിഈ മദ്‌ഹബിലെ ഒരു വീക്ഷണവും ഇതാണ്. ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യഃ, ശൈഖ് ഇബ്‌നു ഉഥൈമീൻ -رَحِمَهُمَا اللَّهُ- എന്നിവരുടെ വീക്ഷണവും ഇതാണ്. കാരണം: 1- ഇത്തരമൊരു നിബന്ധന പരിഗണിക്കപ്പെടണമെന്നതിന് യാതൊരു തെളിവുമില്ല. 2- കാലുകളെ മറയ്ക്കുക എന്ന കാര്യം ഇത്തരം ഖുഫ്ഫകൾ കൊണ്ട് സാധിക്കുന്നുണ്ട്. ഖുഫ്ഫകളുടെ കാര്യത്തിൽ അത്രയേ പരിഗണിക്കേണ്ടതുള്ളൂ. (ഫതാവാൽ കുബ്റാ / ഇബ്‌നു തൈമിയ്യഃ: 1/419)
