നോമ്പ്തുറക്കും അത്താഴത്തിനും ഭക്ഷണം എത്തിച്ചു തരാൻ ആരെങ്കിലും ഉണ്ടെങ്കിൽ ഇഅ്തികാഫിന് ഇടയിൽ പുറത്തു പോകരുത്. കാരണം ആവശ്യത്തിനല്ലാതെ ഇഅ്തികാഫിനിടയിൽ പുറത്തു പോകുന്നത് അനുവദനീയമല്ല. മസ്ജിദിൽ നോമ്പ് തുറക്കും അത്താഴത്തിനും സൗകര്യമുണ്ടെങ്കിൽ അത് ഉപയോഗപ്പെടുത്താം. എന്നാൽ അതിൽ മടിയുണ്ടെങ്കിൽ അവന് വീട്ടിൽ പോയി ഭക്ഷണം കഴിക്കുകയും, ഉടനെ തിരിച്ചു വരികയും ചെയ്യാവുന്നതാണ്. വല്ലാഹു അഅ്ലം.
ഇഅ്തികാഫ് ഇരിക്കുന്നവർക്ക് നോമ്പ്തുറക്കും അത്താഴത്തിനും വീട്ടിൽ പോകാമോ?
