അല്ലാഹുവിന്റെ പേരുകള്‍ രണ്ടു തരമുണ്ട്.
ഒന്ന്: അല്ലാഹുവിന് മാത്രം പ്രത്യേകമായ പേരുകള്‍. അത് അല്ലാഹുവല്ലാത്തവര്‍ക്ക് ഇടുന്നത് അനുവദനീയമല്ല. ഉദാഹരണത്തിന് ‘അല്ലാഹ്’, ‘റബ്ബ്’, ‘റഹ്മാന്‍’, ‘അഹദ്’, ‘സ്വമദ്’, ‘ഖുദ്ദൂസ്’, ‘ജബ്ബാര്‍’ പോലുള്ള പേരുകള്‍. ഇത്തരം പേരുകള്‍ അല്ലാഹു അല്ലാത്തവര്‍ക്ക് ഇടാന്‍ പാടില്ലെന്നതില്‍ പണ്ഡിതന്മാര്‍ ഏകാഭിപ്രായത്തിലാണ്.
രണ്ട്: അല്ലാഹുവിന് മാത്രം പ്രത്യേകമല്ലാത്ത നാമങ്ങള്‍. അവ മനുഷ്യര്‍ക്കും നല്‍കുന്നത് അനുവദനീയമാകും. ഉദാഹരണത്തിന്; സമീഅ, ബസ്വീര്‍, അലിയ്യ്, ഹകീം, റഷീദ് പോലുള്ള പേരുകള്‍. ഇത്തരം പേരുകള്‍ മനുഷ്യര്‍ക്കും ഇടുന്നത് അനുവദനീയമാകും. ഇത്തരം പേരുകള്‍ മനുഷ്യര്‍ക്ക് ഇടുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ കൂടിയുണ്ട്. അത് താഴെ പറയാം:
“അല്ലാഹുവിന്റെ പേരുകള്‍ കൊണ്ട് മനുഷ്യര്‍ക്ക് പേരിടുമ്പോള്‍ മൂന്ന് അവസ്ഥകള്‍ ഉണ്ട്.
ഒന്ന്: അല്ലാഹുവിന്റെ പേരുകള്‍ ‘അല്‍’ എന്നത് ചേര്‍ത്തു കൊണ്ട് ഇടല്‍. ഈ അവസ്ഥയില്‍ അല്ലാഹുവിനല്ലാതെ ആ പേര് യോജിക്കുകയില്ല. ഉദാഹരണത്തിന് ‘അല്‍-അസീസ്’, ‘അസ്സയ്യിദ്’, ‘അല്‍-ഹകീം’ എന്നിങ്ങനെ പേരിടുക എന്നത്.
രണ്ട്: ‘അല്‍’ എന്ന് ചേര്‍ക്കാതെ -പേരില്‍ അടങ്ങിയിട്ടുള്ള വിശേഷണം ഉദ്ദേശിച്ചു കൊണ്ട്- അല്ലാഹുവിന്റെ പേരുകളില്‍ ഏതെങ്കിലും ഒന്ന് മനുഷ്യര്‍ക്ക് ഇടല്‍. ഇതും പാടില്ല. കാരണം അല്ലാഹുവിന്റെ നാമങ്ങള്‍ അതിന്റെ പൂര്‍ണാര്‍ത്ഥത്തില്‍ അവന് മാത്രമേ യോജിക്കുകയുള്ളൂ.
മൂന്ന്: ‘അല്‍’ എന്ന് ചേര്‍ക്കാതെ -പേരില്‍ അടങ്ങിയിട്ടുള്ള വിശേഷണം ഉദ്ദേശിക്കാതെ- അല്ലാഹുവിന്റെ പേരുകളില്‍ ചിലത് മനുഷ്യര്‍ക്ക് ഇടല്‍. ഇത് അനുവദനീയമാണ്. ഉദാഹരണത്തിന് ഹകീം, റഹീം, മുഅമിന്‍ പോലുള്ള പേരുകള്‍.
എന്നാല്‍ ഇങ്ങനെ പേരുകള്‍ ഇടുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ആ പേരുകളുടെ അര്‍ഥം കൂടി പരിഗണിക്കണമെന്നതാണ്. ‘ജബ്ബാര്‍’, ‘മുതകബ്ബിര്‍’ പോലുള്ള പേരുകള്‍ മനുഷ്യര്‍ക്ക് ‘അല്‍’ ചേര്‍ത്തും ചേര്‍ക്കാതെയും ഇടുന്നത് യോജിക്കുകയില്ല.” (അവലംബം: ഫതാവല്‍ അഖീദ/ഇബ്‌നു ഉസൈമീന്‍: 37)
Plss njan chochodichadin uthaeam thaaaa
മുഹമ്മദ് ഹാദി തെറ്റില്ല.
Muhammad haadi enn idamo
“റഷീദ് എന്നത് അല്ലാഹുവിന്റെ നാമമോ വിശേഷണമോ ആയി ഏതെങ്കിലും തെളിവ് സ്ഥിരപ്പെട്ടത് എനിക്കറിയില്ല.” – ശൈഖ് സ്വാലിഹ് അസ്സിന്തി -حفظه الله-
റഷീദ് എന്നത് റബ്ബിന്റെ പേരാണോ ?