കുട്ടി ജനിച്ചതിന്റെ ഏഴാം ദിവസമാണ് മുടി വടിക്കാന്‍ ഏറ്റവും നല്ലത്. നബി -ﷺ- പറഞ്ഞു:
عَنْ سَمُرَةَ بْنِ جُنْدُبٍ أَنَّ رَسُولَ اللَّهِ -ﷺ- قَالَ: «كُلُّ غُلاَمٍ رَهِينَةٌ بِعَقِيقَتِهِ تُذْبَحُ عَنْهُ يَوْمَ سَابِعِهِ وَيُحْلَقُ وَيُسَمَّى»
“എല്ലാ കുട്ടിയും അവന്റെ അഖീഖയുടെ മേല്‍ പണയത്തിലാണ്. ഏഴാം ദിവസം അവന്റെ മേല്‍ അറുക്കപ്പെടുകയും, (മുടി) വടിച്ചു നീക്കപ്പെടുകയും, (കുട്ടിക്ക്) പേര് നല്കപ്പെടുകയും വേണം.” (അബൂ ദാവൂദ്: 2838)