പെരുന്നാൾ നിസ്കാരം രണ്ട് റക്അതുകളാണ്. അതിന്റെ രൂപം താഴെ പറയും പ്രകാരമാണ്:

ഒന്ന്: ഒന്നാമത്തെ റക്അതിനായി തക്ബീർ കെട്ടുക.

രണ്ട്: തക്ബീറതുൽ ഇഹ്റാമിന് പുറമെ ഏഴ് തക്ബീറുകൾ കൂടി ചൊല്ലുക. [തക്ബീറതുൽ ഇഹ്രാം അടക്കം എന്നു പറഞ്ഞവരും ഉണ്ട്.]

മൂന്ന്: ഫാതിഹ ഓതുക. അതിന് ശേഷം സൂറതുൽ അഅ്ലായോ സൂറതു ഖാഫോ ഓതുന്നത് സുന്നത്താണ്.

നാല്: സാധാരണ നിസ്കാരങ്ങളിൽ ചെയ്യുന്നത് പോലെ റുകൂഉം സുജൂദുമെല്ലാം ചെയ്ത ശേഷം രണ്ടാമത്തെ റക്അത്തിലേക്ക് തക്ബീർ ചൊല്ലിക്കൊണ്ട് എഴുന്നേൽക്കുക.

അഞ്ച്: രണ്ടാമത്തെ റക്അത്തിൽ സുജൂദിൽ നിന്ന് ഉയർന്നപ്പോഴുള്ള തക്ബീറിന് പുറമെ അഞ്ച് തക്ബീറുകൾ കൂടി ചൊല്ലുക.

ആറ്: ഫാതിഹക്ക് ശേഷം സൂറതുൽ ഗാശിയയോ സൂറതുൽ ഖമറോ ഓതുന്നത് സുന്നത്താണ്.

ഏഴ്: സാധാരണ നിസ്കാരങ്ങളിൽ ചെയ്യുന്നത് പോലെ റുകൂഉം സുജൂദും തശഹ്ഹുദും നിർവ്വഹിച്ച് സലാം വീട്ടിക്കൊണ്ട് നിസ്കാരത്തിൽ നിന്ന് വിരമിക്കുക.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment