ഇല്ല. ഇമാം മുസ്വല്ലയിലേക്ക് നേരത്തെ പുറപ്പെടേണ്ടതില്ല. നിസ്കാര സമയം അടുക്കുന്നത് വരെ അദ്ദേഹം മുസ്വല്ലയിലേക്ക് പ്രവേശിക്കാതിരിക്കലാണ് സുന്നത്ത്. കാരണം നബി -ﷺ- അപ്രകാരമാണ് ചെയ്തിരുന്നത്.

عَنْ أَبِي سَعِيدٍ الخُدْرِيِّ، قَالَ: «كَانَ رَسُولُ اللَّهِ -ﷺ- يَخْرُجُ يَوْمَ الفِطْرِ وَالأَضْحَى إِلَى المُصَلَّى، فَأَوَّلُ شَيْءٍ يَبْدَأُ بِهِ الصَّلاَةُ …»

അബൂ സഈദ് അല്‍-ഖുദ്രി -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: “നബി -ﷺ- ഈദുല്‍ ഫിത്വറിലും ഈദുല്‍ അദ്വ്-ഹയിലും മുസ്വല്ലയിലേക്ക് പുറപ്പെടാറാണ് ഉണ്ടായിരുന്നത്. അവിടുന്നു ആദ്യം ആരംഭിച്ചിരുന്നത് നിസ്കാരമായിരുന്നു.” (ബുഖാരി: 956, മുസ്‌ലിം: 889)

എന്നാല്‍ നിസ്കാര സമയമായാല്‍ മുസ്വല്ലയിലേക്ക് വേഗം എത്താവുന്ന ദൂരത്തില്‍ ഇമാം ഉണ്ടായിരിക്കണം.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment