അല്ലാഹു -تَعَالَى- പറഞ്ഞു:

وَلِتُكْمِلُوا الْعِدَّةَ وَلِتُكَبِّرُوا اللَّـهَ عَلَىٰ مَا هَدَاكُمْ وَلَعَلَّكُمْ تَشْكُرُونَ

“നിങ്ങള്‍ ആ എണ്ണം പൂര്‍ത്തിയാക്കുവാനും, നിങ്ങള്‍ക്ക് നേര്‍വഴി കാണിച്ചുതന്നതിന്റെപേരില്‍ അല്ലാഹുവിന്റെ മഹത്വം നിങ്ങള്‍ പ്രകീര്‍ത്തിക്കുവാനും നിങ്ങള്‍ നന്ദിയുള്ളവരായിരിക്കുവാനും വേണ്ടിയത്രെ (ഇങ്ങനെ കല്‍പിച്ചിട്ടുള്ളത്‌.)” (ബഖറ: 185)

നബി -ﷺ- ഈദുല്‍ ഫിത്വറില്‍ മുസ്വല്ലയിലേക്ക് എത്തുന്നത് വരെ തക്ബീര്‍ ചൊല്ലിയിരുന്നു എന്ന് ചില ഹദീസുകളില്‍ വന്നിട്ടുണ്ട്. (മുസ്വന്നഫ് ബ്നു അബീശൈബ: 2/2/1, അല്‍ബാനി സ്വഹിഹ് എന്ന് വിലയിരുത്തി.)

ഇബ്‌നു ഉമര്‍ -رَضِيَ اللَّهُ عَنْهُمَا- ഈദുല്‍ ഫിത്വറിലും ഈദുല്‍ അദ്വ്-ഹയിലും മുസ്വല്ലയിലെക്ക് പുറപ്പെട്ടാല്‍ ഉച്ചത്തില്‍ തക്ബീര്‍ ചൊല്ലാറുണ്ടായിരുന്നു എന്നും ചില അഥറുകളില്‍ വന്നിട്ടുണ്ട്. (സ്വഹീഹ: 170)

മാത്രമല്ല, മുസ്‌ലിം സമൂഹം കാലങ്ങളായി പിന്തുടര്‍ന്നു വരുന്ന പ്രവര്‍ത്തനങ്ങളില്‍ ഒന്നു കൂടിയാണ് പെരുന്നാള്‍ ദിവസങ്ങളിലെ തക്ബീര്‍. ഈ പറഞ്ഞതില്‍ നിന്നെല്ലാം പെരുന്നാളിന് തക്ബീര്‍ ചൊല്ലല്‍ സുന്നത്താണ് എന്ന് മനസ്സിലാക്കാം.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment