പെരുന്നാള്‍ നിസ്കാരത്തിനുള്ള പോക്കുവരവില്‍ പ്രത്യേകമായി ശ്രദ്ധിക്കാവുന്ന ഒരു സുന്നത്ത് വഴികള്‍ വ്യത്യാസപ്പെടുത്തുക എന്നതാണ്. അതായത് മുസ്വല്ലയിലേക്ക് പോകുമ്പോള്‍ സ്വീകരിച്ച വഴിയിലൂടെയല്ലാതെ മറ്റൊരു വഴിയിലൂടെ തിരിച്ചു വരിക.

عَنْ جَابِرِ بْنِ عَبْدِ اللَّهِ رَضِيَ اللَّهُ عَنْهُمَا قَالَ: «كَانَ النَّبِيُّ –ﷺ- إِذَا كَانَ يَوْمُ عِيدٍ خَالَفَ الطَّرِيقَ»

ജാബിര്‍ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പെരുന്നാള്‍ ദിവസം വഴികള്‍ വ്യത്യാസപ്പെടുത്താറുണ്ടായിരുന്നു. (ബുഖാരി: 986)

രണ്ട് വഴികളിലും ഉള്ളവര്‍ക്ക് സലാം പറയാനും അവരുമായി ബന്ധം പുതുക്കാനുമായിരുന്നു അപ്രകാരം ചെയ്തിരുന്നത് എന്ന് ചില പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ട്. രണ്ട് വഴികളിലും സഹായം ആവശ്യമുള്ളവരുണ്ടെങ്കില്‍ അവരെ സഹായിക്കാന്‍ കഴിയുമല്ലോ എന്ന ഉദ്ദേശത്തിലായിരുന്നു എന്നും  ചിലര്‍ പറഞ്ഞിട്ടുണ്ട്. അതല്ലാത്ത അഭിപ്രായങ്ങളും പറയപ്പെട്ടിട്ടുണ്ട്. (സാദുല്‍ മആദ്‌: 1/449)

എന്തായിരുന്നു നബി -ﷺ- യുടെ ഈ പ്രവൃത്തിയുടെ കാരണം എന്ന് ബോധ്യപ്പെട്ടാലും ഇല്ലെങ്കിലും നബി -ﷺ- യെ പിന്‍പറ്റുക എന്നത് സുന്നത്താണ് എന്ന കാര്യത്തില്‍ സംശയമില്ല. കാരണം അവിടുത്തെ പിന്‍പറ്റുന്നതില്‍ തന്നെ പ്രതിഫലമുണ്ട്. (റൌദ്വതുത്വാലിബീന്‍/നവവി: 2/77)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment