സ്വഹാബികള്‍ ഈദ് ആശംസകള്‍ നല്‍കിയിരുന്നതായി സ്ഥിരപ്പെട്ടിട്ടുണ്ട്. ഹാഫിദ് ഇബ്നു ഹജര്‍ -رَحِمَهُ اللَّهُ- ജുബൈര്‍ ബ്നു നുഫൈറില് നിന്ന് നിവേദനം ചെയ്ത അഥറില്‍ ഇപ്രകാരം കാണാം: “നബി -ﷺ- സ്വഹാബികള്‍ ഈദിന്റെ ദിവസം പരസ്പരം കണ്ടു മുട്ടിയാല്‍ ഇപ്രകാരം പറയുമായിരുന്നു: “അല്ലാഹു നമ്മില്‍ നിന്നും നിങ്ങളില്‍ നിന്നും (പ്രവര്‍ത്തനങ്ങള്‍) സ്വീകരിക്കട്ടെ.” (ഫത്ഹുല്‍ ബാരി: 2/446)
ഇമാം മാലിക് -رَحِمَهُ اللَّهُ- പറഞ്ഞു: “(ഈദിന്റെ ദിവസം ‘തഖബ്ബലല്ലാഹു മിന്നാ വ മിന്കും’ എന്നു പറയല്‍’) മദീനയില്‍ എല്ലാ കാലവും നമുക്ക് പരിചയമുണ്ടായിരുന്ന കാര്യമാണ്.” (ഫത്ഹുല്‍ ബാരി: 3/294) ഇമാം അഹ്മദ് ഇപ്രകാരം ഒരാള്‍ പറയുന്നതില്‍ കുഴപ്പമില്ലെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. (ഫത്ഹ്: 3/295)