സൽസ്വഭാവം

പൂർണ്ണമായ ഈമാൻ…

ഒരു വ്യക്തിയുടെ ഈമാനിന്റെ അളവുകോൽ അവന്റെ സ്വഭാവഗുണത്തിൽ നിന്നാണ് മനസ്സിലാക്കാൻ സാധിക്കുക. അബൂഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:

«أَكْمَلُ المُؤْمِنِينَ إِيمَانًا أَحْسَنُهُمْ خُلُقًا، وَخِيَارُكُمْ خِيَارُكُمْ لِنِسَائِهِمْ»

“മുഅ്മിനീങ്ങളിൽ ഏറ്റവും പൂർണ്ണമായ ഈമാനുള്ളവൻ അവരിൽ ഏറ്റവും നല്ല സ്വഭാവമുള്ളവനാണ്. നിങ്ങളിൽ ഏറ്റവും ഉത്തമർ തങ്ങളുടെ സ്ത്രീകളോട് ഏറ്റവും ഉത്തമരായി വർത്തിക്കുന്നവരാണ്.” (അബൂദാവൂദ്: 4682, തിർമിദി: 1162, അഹ്മദ്: 7402, അൽബാനി സ്വഹീഹ് എന്ന് വിലയിരുത്തി)

ഒരാൾ തന്റെ സ്വന്തം കുടുംബത്തോടും ഇണയോടും കാരുണ്യത്തോടെയും സൗമ്യതയോടെയും പെരുമാറുമ്പോഴാണ് അയാളുടെ ശരിയായ സ്വഭാവമഹിമ വെളിവാകുന്നത്. വീടിന് പുറത്ത് കണ്ടുമുട്ടുന്നവരുടെ മുൻപിലുള്ള ബാഹ്യമായ അഭിനയങ്ങൾക്കപ്പുറം, കുടുംബജീവിതത്തിൽ ഒരാൾ നന്മ പുലർത്തുന്നു എന്നത് അയാളുടെ ഈമാനിന്റെ പൂർണ്ണതയുടെ ലക്ഷണമാണ്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: