സൽസ്വഭാവം

സല്‍സ്വഭാവിയായ ആബിദ്…

സ്ഥിരമായി രാത്രി നമസ്കരിക്കുകയും പകൽ നോമ്പനുഷ്ഠിക്കുകയും ചെയ്യുന്ന വ്യക്തിയുടെ പദവിയിലേക്ക് ഒരു മനുഷ്യനെ എത്തിക്കാൻ സദ്‌സ്വഭാവത്തിന് സാധിക്കും. ആയിശ -رَضِيَ اللَّهُ عَنْهَا- നിവേദനം ചെയ്ത ഹദീഥിൽ നബി -ﷺ- പറഞ്ഞു:

«إِنَّ المُؤْمِنَ لَيُدْرِكُ بِحُسْنِ خُلُقِهِ دَرَجَاتِ قَائِمِ اللَّيْلِ صَائِمِ النَّهَارِ»

“തീർച്ചയായും ഒരു സത്യവിശ്വാസി തന്റെ സദ്‌സ്വഭാവം മുഖേന, രാത്രി നിന്ന് നിസ്കരിക്കുകയും പകൽ നോമ്പനുഷ്ഠിക്കുകയും ചെയ്യുന്നവന്റെ പദവികള്‍ എത്തിപ്പിടിക്കുന്നതാണ്.” (അബൂദാവൂദ്: 4798, അഹ്മദ്: 24355, അൽബാനി സ്വഹീഹ് എന്ന് വിലയിരുത്തി)

അബ്ദുല്ലാഹിബ്നു അംറ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം:

«إِنَّ المُسْلِمَ المُسَدَّدَ لَيُدْرِكُ دَرَجَةَ الصَّوَّامِ القَوَّامِ بِآيَاتِ اللَّهِ عَزَّ وَجَلَّ لِكَرَمِ ضَرِيبَتِهِ وَحُسْنِ خُلُقِهِ»

“തീർച്ചയായും നേർമാർഗ്ഗത്തിൽ ചരിക്കുന്ന ഒരു മുസ്‌ലിമിന്, തന്റെ മാന്യമായ പ്രകൃതവും സൽസ്വഭാവവും കാരണമായി, അല്ലാഹുവിന്റെ ആയത്തുകൾ പാരായണം ചെയ്തുകൊണ്ട് രാത്രി നിസ്കരിക്കുകയും പകൽ നോമ്പനുഷ്ഠിക്കുകയും ചെയ്യുന്നവന്റെ പദവി നേടിയെടുക്കാൻ സാധിക്കുന്നതാണ്.” (അഹ്മദ്: 6648, അൽബാനി സ്വഹീഹ് എന്ന് വിലയിരുത്തി)

ജനങ്ങളുമായുള്ള ഇടപാടുകളിൽ ക്ഷമയും കാരുണ്യവും കാണിക്കുക എന്നത് സ്വന്തം ഇച്ഛകളെയും ആഗ്രഹങ്ങളെയും ത്യജിച്ചു കൊണ്ട് മാത്രം നേടിയെടുക്കാൻ സാധിക്കുന്ന കാര്യമാണ്; തുടർച്ചയായി നോമ്പനുഷ്ഠിക്കുന്നവരും രാത്രി നമസ്കരിക്കുന്നവരും തങ്ങളുടെ ഇഛകളെ മാറ്റിവെക്കുന്നതിന് സമാനമാണ് അവരുടെ സ്ഥിതിയും. അതിനാൽ രണ്ട് വിഭാഗത്തിനും സമാനമായ പ്രതിഫലം നൽകപ്പെടുകയും ചെയ്യുന്നു.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: