സൽസ്വഭാവം

മീസാനില്‍ കനമുള്ളവരായി.., നബി -ﷺ- യുടെ ചാരത്ത്…

പരലോകത്ത് നബി -ﷺ- യുടെ സാമീപ്യം കൊതിക്കുന്ന ഏതൊരു മുസ്‌ലിമും തന്റെ സ്വഭാവം ശുദ്ധീകരിക്കാനും നിരന്തരമായി മെച്ചപ്പെടുത്താനും ശ്രമിച്ചു കൊണ്ടേയിരിക്കണം. അല്ലാഹുവിന്റെ റസൂല്‍ -ﷺ- പറയുന്നു:

«إِنَّ مِنْ أَحَبِّكُمْ إِلَيَّ وَأَقْرَبِكُمْ مِنِّي مَجْلِسًا يَوْمَ القِيَامَةِ أَحَاسِنَكُمْ أَخْلَاقًا»

“തീർച്ചയായും നിങ്ങളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവരും, അന്ത്യനാളിൽ എന്നോട് ഏറ്റവും അടുത്തിരിക്കുന്നവരും നിങ്ങളിൽ ഏറ്റവും നല്ല സ്വഭാവമുള്ളവരായിരിക്കും.” (തിര്‍മിദി: 2018, അല്‍ബാനി സ്വഹീഹ് എന്ന് വിലയിരുത്തി)

അന്ത്യദിനത്തിൽ കർമ്മങ്ങൾ തൂക്കപ്പെടുന്ന തുലാസിൽ (മീസാൻ) സല്‍സ്വഭാവത്തേക്കാൾ ഭാരമുള്ള മറ്റൊന്നുമുണ്ടാകില്ല. അബൂദർദാഅ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:

«مَا مِنْ شَيْءٍ أَثْقَلُ فِي المِيزَانِ مِنْ حُسْنِ الخُلُقِ»

“മീസാനിൽ സദ്‌സ്വഭാവത്തേക്കാൾ ഭാരമേറിയതായി യാതൊന്നുമില്ല.” (അബൂദാവൂദ്: 4799, തിര്‍മിദി: 2003, അഹ്മദ്: 27496, അല്‍ബാനി സ്വഹീഹ് എന്ന് വിലയിരുത്തി)

സുന്നത്ത് നമസ്കാരങ്ങളും ദാനധർമ്മങ്ങളും പോലെ തന്നെ പ്രതിഫലാർഹമായ ഇബാദത്താണ് വിട്ടുവീഴ്ചയോടും പുഞ്ചിരിയോടെയുമുള്ള നല്ല പെരുമാറ്റം എന്ന് ഈ ഹദീഥുകൾ നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. 

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: