അല്ലാഹു പറയുന്നു:
﴿وَأَحْسِنُوَا إِنَّ اللَّهَ يُحِبُّ الْمُحْسِنِينَ﴾
“നിങ്ങൾ നന്മ ചെയ്യുക; തീർച്ചയായും നന്മ ചെയ്യുന്നവരെ അല്ലാഹു സ്നേഹിക്കുന്നു.” (ബഖറ: 195)
﴿وَاللَّهُ يُحِبُّ الصَّابِرِينَ﴾
“ക്ഷമാശീലരെ അല്ലാഹു സ്നേഹിക്കുന്നു.” (ആലു ഇംറാൻ: 146)
﴿إِنَّ اللَّهَ يُحِبُّ الْمُقْسِطِينَ﴾
“തീർച്ചയായും നീതിപാലകരെ അല്ലാഹു സ്നേഹിക്കുന്നു.” (അൽ-മാഇദ: 42)
ഈ ആയത്തുകളില്‍ സൂചിപ്പിക്കപ്പെട്ട ഇഹ്‌സാനും (നന്മ ചെയ്യല്‍) സബ്‌റും (ക്ഷമ) അദ്ലും )(നീതിബോധം) സദ്‌സ്വഭാവത്തിന്റെ സുപ്രധാന ശാഖകളാണ്. ഈ ഗുണങ്ങൾ ജീവിതത്തിൽ പകർത്തുന്നവർക്ക് അല്ലാഹുവിന്റെ സ്നേഹവും സാമീപ്യവും ലഭിക്കുന്നു. അല്ലാഹുവിന്റെ സ്നേഹം എന്നതാകട്ടെ, എത്ര മഹത്തരവും മനോഹരവുമായ പ്രതിഫലമാണ്?!
ഒരിക്കല്‍ നബി -ﷺ- യോട് ചോദിക്കപ്പെട്ടു: “അല്ലാഹുവിന് തന്റെ ദാസന്മാരിൽ ഏറ്റവും ഇഷ്ടപ്പെട്ടവർ ആരാണ്?” നബി -ﷺ- പറഞ്ഞു:
«أَحْسَنُهُمْ خُلُقًا»
“അവരിൽ ഏറ്റവും നല്ല സ്വഭാവമുള്ളവരാണ്.” (ഇബ്‌നു ഹിബ്ബാന്‍: 486, അല്‍ബാനി സ്വഹീഹ് എന്ന് വിലയിരുത്തി)
