സൽസ്വഭാവം

സല്‍സ്വഭാവം സ്വര്‍ഗത്തിലേക്കുള്ള എളുപ്പവഴി

അല്ലാഹുവിന്റെ തൃപ്തിയിലേക്കും സ്വർഗീയ സൗഭാഗ്യങ്ങളിലേക്കും ഒരു മുസ്‌ലിമിനെ ഏറ്റവും വേഗത്തിൽ നയിക്കുന്ന മഹത്തായ ഇബാദത്താണ് സല്‍സ്വഭാവം. 

«أَنَا زَعِيمٌ بِبَيْتٍ فِي رَبَضِ الجَنَّةِ لِمَنْ تَرَكَ المِرَاءَ وَإِنْ كَانَ مُحِقًّا، وَبِبَيْتٍ فِي وَسَطِ الجَنَّةِ لِمَنْ تَرَكَ الكَذِبَ وَإِنْ كَانَ مَازِحًا، وَبِبَيْتٍ فِي أَعْلَى الجَنَّةِ لِمَنْ حَسُنَ خُلُقُهُ»

നബി -ﷺ- പറഞ്ഞു: “സത്യം തന്റെ പക്ഷത്താകുമ്പോള്‍ പോലും തർക്കം ഉപേക്ഷിക്കുന്നവന് സ്വർഗത്തിന്റെ താഴ്‌വരയിൽ ഒരു ഭവനം ഉണ്ടായിരിക്കുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു. തമാശക്ക് പോലും കളവ് പറയാതിരിക്കുന്നവന് സ്വർഗത്തിന്റെ നടുവിലൊരു ഭവനവും, തന്റെ സ്വഭാവം നന്നാക്കിയവന് സ്വർഗത്തിന്റെ ഏറ്റവും ഉന്നതമായ ഭാഗത്ത് ഒരു ഭവനവും ഉണ്ടായിരിക്കുമെന്നും ഞാന്‍ ഉറപ്പ് നല്‍കുന്നു.” (അബൂദാവൂദ്: 4800, അല്‍ബാനി സ്വഹീഹ് എന്ന് വിലയിരുത്തി)

അബൂഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം:

«سُئِلَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَنْ أَكْثَرِ مَا يُدْخِلُ النَّاسَ الجَنَّةَ، فَقَالَ: تَقْوَى اللَّهِ وَحُسْنُ الخُلُقِ، وَسُئِلَ عَنْ أَكْثَرِ مَا يُدْخِلُ النَّاسَ النَّارَ، فَقَالَ: الفَمُ وَالفَرْجُ»

“ജനങ്ങളെ ഏറ്റവും കൂടുതൽ സ്വർഗത്തിൽ പ്രവേശിപ്പിക്കുന്ന കാര്യത്തെക്കുറിച്ച് അല്ലാഹുവിന്റെ റസൂൽ -ﷺ- യോട് ചോദിക്കപ്പെട്ടു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: “തഖ്‌വയും സല്‍സ്വഭാവവും.’ ജനങ്ങളെ ഏറ്റവും കൂടുതൽ നരകത്തിൽ പ്രവേശിപ്പിക്കുന്നതിനെക്കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ അവിടുന്ന് പറഞ്ഞു: “വായയും ഗുഹ്യസ്ഥാനവുമാണ്.” (തിര്‍മിദി: 2004, ഇബ്‌നു മാജഃ: 4246, അല്‍ബാനി ഹസന്‍ എന്ന് വിലയിരുത്തി)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: