സകാതുല്‍ ഫിത്വര്‍

യതീമിന് സകാതുല്‍ ഫിത്വര്‍ നിര്‍ബന്ധമാകുമോ?

അതെ! ഇബ്നു ഉമര്‍ -رَضِيَ اللَّهُ عَنْهُمَا- പറഞ്ഞു:

عَنْ عَبْدِ اللهِ بْنِ عُمَرَ: «أَنَّ رَسُولَ اللَّهِ –ﷺ- فَرَضَ زَكَاةَ الْفِطْرِ مِنْ رَمَضَانَ عَلَى كُلِّ نَفْسٍ مِنَ الْمُسْلِمِينَ حُرٍّ، أَوْ عَبْدٍ، أَوْ رَجُلٍ، أَوِ امْرَأَةٍ، صَغِيرٍ أَوْ كَبِيرٍ»

“എല്ലാ മുസ്ലിംകളുടെ മേലും -അടിമയാകട്ടെ സ്വതന്ത്രനാകട്ടെ, പുരുഷനാകട്ടെ സ്ത്രീയാകട്ടെ, ചെറിയവനാകട്ടെ വലിയവനാകട്ടെ- നബി -ﷺ- റമദാനിലെ സകാതുല്‍ ഫിത്വര്‍ നിര്‍ബന്ധമാക്കിയിരിക്കുന്നു.” (ബുഖാരി: 1503, മുസ്ലിം: 984)

ഇബ്നു ഖുദാമ -رَحِمَهُ اللَّهُ- പറഞ്ഞു: “മൊത്തത്തില്‍ എല്ലാ മുസ്ലിമീങ്ങളുടെ മേലും സകാതുല്‍ ഫിത്വര്‍ നിര്‍ബന്ധമാണ് എന്ന് ഈ ഹദീസില്‍ നിന്ന് മനസ്സിലാക്കാം… യതീമിന്റെ മേലും സകാതുല്‍ ഫിത്വര്‍ നിര്‍ബന്ധമാകും. അവന്റെ രക്ഷാധികാരിയാണ് അത് നല്‍കേണ്ടത്.” (മുഗ്നി: 4/283)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

നിങ്ങളുടെ നിര്‍ദേശങ്ങള്‍ പങ്കുവെക്കൂ: