വിസര്‍ജ്ജന മര്യാദകള്‍

പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിച്ചു കൊണ്ടിരിക്കെ മറ്റുള്ളവരോട് സംസാരിക്കാമോ?

ചോദ്യം: ശുചിമുറികള്‍ക്കുള്ളില്‍ മറ്റുള്ളവരുമായി സംസാരിക്കാന്‍ അനുവാദമുണ്ടോ? ചിലപ്പോള്‍ വസ്ത്രം കഴുകുന്നത് പോലുള്ള പണികള്‍ക്കിടയിലായിരിക്കും ഞങ്ങള്‍; അപ്പോള്‍ പരസ്പരം സംസാരിക്കാമോ?


ഉത്തരം: ശുചിമുറികള്‍ക്കുള്ളില്‍ പരസ്പരം സംസാരിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ അവന്‍ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റിക്കൊണ്ടിരിക്കുന്ന വേളയില്‍, ഔറത്ത് വെളിവായ അവസ്ഥയിലാണെങ്കില്‍, മറ്റുള്ളവരോട് സംസാരിക്കരുത്.

അത് പോലെ തന്നെ, ഖുര്‍ആന്‍ പാരായണം ചെയ്യുന്നതും മറ്റും ഇത്തരം സ്ഥലങ്ങളില്‍ പാടില്ല. കാരണം അല്ലാഹുവിന്‍റെ ഖുര്‍ആന്‍ എന്നത് വളരെ ആദരവും പ്രാധാന്യവുമുള്ളതാണ്; അത് ഇത്തരം വൃത്തിയില്ലാത്ത സ്ഥലങ്ങളിലും മറ്റും പാരായണം ചെയ്യരുത്.

(നൂറുന്‍ അലദ്ദര്‍ബ് – ഇബ്നു ഉഥൈമീന്‍: 7/2)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

നിങ്ങളുടെ നിര്‍ദേശങ്ങള്‍ പങ്കുവെക്കൂ: