വിസര്‍ജ്ജന മര്യാദകള്‍

വിസര്‍ജന വേളയിലും മലക്കുകള്‍ മനുഷ്യരോടൊപ്പം ഉണ്ടാകുമോ?

ചോദ്യം: വിസര്‍ജന വേളയിലും മലക്കുകള്‍ മനുഷ്യരോടൊപ്പം ഉണ്ടാകുമോ?


ഉത്തരം: മനുഷ്യരുടെ നന്മകളും തിന്മകളും രേഖപ്പെടുത്തുന്ന എഴുത്തുകാരായ ‘ഹഫദ’തിന്‍റെ മലക്കുകള്‍ മനുഷ്യരോടൊപ്പം സദാസമയവും ഉണ്ടാകുമെന്നാണ് പ്രമാണങ്ങളില്‍ നിന്ന് മനസ്സിലാകുന്നത്. എന്നാല്‍, അവര്‍ക്ക് പുറമെയുള്ള മലക്കുകള്‍ -അല്ലാഹു അഅ്ലം-; ചില ഹദീഥുകളില്‍ അവര്‍ വിസര്‍ജന വേളകളില്‍ മനുഷ്യരെ പിരിയുമെന്ന് വന്നിട്ടുണ്ട്. പക്ഷേ, ആ ഹദീഥുകളുടെ സനദിന്‍റെ അവസ്ഥ എനിക്കറിയില്ല. ഈ വിഷയം ഒന്നു കൂടി നോക്കേണ്ടതുണ്ട്. ഇന്‍ഷാ അല്ലാഹ്.

(നൂറുന്‍ അലദ്ദര്‍ബ് -ഇബ്നു ബാസ്: 5/31)


കുറിപ്പ്: ഈ വിഷയത്തില്‍ തിര്‍മിദി ഉദ്ധരിച്ച, ഇബ്നു ഉമറില്‍ നിന്നുള്ള ഹദീഥ് ദുര്‍ബലമാണെന്ന് ശൈഖ് അല്‍ബാനി -رحمه الله- പറഞ്ഞിട്ടുണ്ട്. പ്രസ്തുത ഹദീസില്‍ രണ്ട് വേളകളില്‍ -വിസര്‍ജന സമയത്തും, ഭാര്യയുമായി ബന്ധപ്പെടുന്ന വേളയിലും- മലക്കുകള്‍ അടുത്ത് നിന്ന് മാറി നില്‍ക്കുമെന്ന് വന്നിട്ടുണ്ട്. വല്ലാഹു അഅലം.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

നിങ്ങളുടെ നിര്‍ദേശങ്ങള്‍ പങ്കുവെക്കൂ: